കോൺക്രീറ്റ് പൊളിക്കുന്നതിനിടെ പരുക്കേറ്റയാൾ മരിച്ചു
കൽപറ്റ: കോൺക്രീറ്റ് പൊളിക്കുന്ന ജോലിക്കിടെ പരുക്കേറ്റ് ചികിത്സയിലായിരുന്ന കണിയാമ്പറ്റ സ്വദേശി മരിച്ചു. ബത്തേരിയിൽ ജോലിക്കിടെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണായിരുന്നു അണിയാമ്പറ്റ മൂപ്പിൽ മുഹമ്മദിന്റെ മകൻ താജുദ്ദീന് (38) പരുക്കേറ്റത്.
പരുക്കേറ്റ താജുദ്ദീനെ ആദ്യം ബത്തേരിയിലെസ്വകാര്യ ആശുപത്രിയിലും പിന്നീട് മേപ്പാടി വിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല.





Leave a Reply