തോട്ടിൽ വായോധിക മരിച്ച നിലയിൽ
ബത്തേരി: ബീനാച്ചി പൂതിക്കാട് പഴുക്കുടി മറിയക്കുട്ടി (78)യെയാണ് പൂതിക്കാട് ചെക്ക് ഡാമിന് സമീപത്തെ തോട്ടിൽ ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ മുതൽ ഇവരെ കാണാനില്ലായിരുന്നു. പൊലിസ് തുടർ നടപടികൾ സ്വീകരിച്ച് മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഭർത്താവ്: പരേതനായ എൽദോ. മക്കൾ: വർഗീസ്, പരേതയായ മേരിക്കുഞ്ഞ്. മരുമക്കൾ: ഓമന, ടോമി.





Leave a Reply