രാജുവിന്റെ കുടുംബത്തിന് 11 ലക്ഷം രൂപ നഷ്ടപരിഹാരം; വനംവകുപ്പ് മന്ത്രി വീട് സന്ദർശിക്കും
നൂൽപ്പുഴ: കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട രാജുവിന്റെ കുടും ബത്തിന് 11 ലക്ഷം രൂപ നഷ്ടപരിഹാരം അടിയന്തരമായി നൽകാൻ സർവ്വകക്ഷി യോഗത്തിൽ തീരുമാനം. രാജുവിൻ്റെ കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കും. വിദ്യാഭ്യാസത്തിന് അനുസരിച്ച് കുട്ടികളിൽ ഒരാൾക്ക് ജോലി. വീട് അനുവദിച്ചു നൽകും. ബാക്കി തുകയ്ക്കായി ശുപാർശ ചെയ്യും. മാറോട്ടേക്കുള്ള റോഡ് കോൺക്രീറ്റ് ചെയ്യും.
വന്യ മൃഗ ശല്യത്തിന് പരിഹാരം. കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ് കിടപ്പിലായ ബിജുവിന് പെൻഷൻ നൽകാനും യോഗത്തിൽ തീരുമാനമായി. രാജുവിന്റെ വീട്ടിൽ വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഇന്ന് ഉച്ചക്ക് ഒരുമണിയോടെ സന്ദർശനം നടത്തും.
രാജുവിന്റെ മരണത്തോട് ചേർന്ന് ഇന്ന് രാവിലെ നാട്ടുകാർ ദേശീയപാത ഉപരോധിച്ച് പ്രതിഷേധിച്ചിരുന്നു. ഇതിനെ തുടർന്ന് കോഴിക്കോട്-മൈസൂർ ദേശീയപാതയിൽ ഗതാഗതം സ്‌തംഭിച്ചു. മൃതദേഹംകൊണ്ട് വന്ന വാഹനവുമായാണ് നാട്ടുകാർ ദേശീയപാത ഉപരോധിച്ചത്. ഇതിനെ തുടർനാണ് അധികൃതർ നടപടികൾ സ്വീകരിച്ചത്.





Leave a Reply