June 23, 2026

കബനി അണക്കെട്ട്; നീരൊഴുക്കിവിടുന്നത് തുടരും

0
20240718 175647
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : വയനാട് ജില്ലയില്‍ മഴശക്തമായതിനെ തുടര്‍ന്ന് കര്‍ണ്ണാടകയിലെ ബീച്ചിനഹള്ളി കബനി അണക്കെട്ടില്‍ നിന്നുള്ള ജല ബഹിര്‍ഗമനം തുടരുന്നതായി ജില്ലാ കളക്ടര്‍ ഡി.ആര്‍.മേഘശ്രീ അറിയിച്ചു.

അണക്കെട്ടില്‍ 2284 അടിയാണ് സംഭരണശേഷി. 2281.76 അടി വെള്ളമാണ് ഇപ്പോള്‍ അണക്കെട്ടില്‍ ഉയര്‍ന്നത്. 19.52 ടി.എം.സി വെള്ളം സംഭരിക്കാന്‍ ശേഷിയുളള അണക്കെട്ടില്‍ 18.09 ടി.എം.സി ജലമാണ് പ്രധാന വൃഷ്ടി പ്രദേശമായ വയനാട്ടില്‍ നിന്നും ഒഴുകിയെത്തിയത്. സെക്കന്‍ഡില്‍ 42829 ക്യൂബിക് വെള്ളം അണക്കെട്ടില്‍ എത്താന്‍ തുടങ്ങിയതോടെ അണക്കെട്ടില്‍ നിന്നുള്ള ബഹിര്‍ഗമനം സെക്കന്‍ഡില്‍ 46783 ക്യൂബിക്കായാണ് ഉയര്‍ത്തിയത്. വയനാട് ജില്ലയില്‍ മഴ കനത്തത് മുതല്‍ ബീച്ചിനഹള്ളി കബനി അണക്കെട്ടില്‍ നിന്നും വെള്ളം തുറന്നു വിടാന്‍ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 2270 അടി വെളളമായിരുന്നു കബനി അണക്കെട്ടില്‍ ഈ ദിവസമുളള സംഭരണം. ബാണാസുരസാഗറില്‍ 768.55 മീറ്ററാണ് വ്യാഴാച വൈകീട്ട് വരെയുള്ള ജലസംഭരണം. 775.60 മീറ്ററാണ് പരമാവധി സംഭരണശേഷി. വൃഷ്ടി പ്രദേശത്ത് കനത്ത മഴയാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *