ജാമ്യത്തിലിറങ്ങി മുങ്ങിയ ആളെ 30 വര്‍ഷങ്ങള്‍ക്ക് ശേഷം പിടികൂടി
കല്‍പ്പറ്റ: ഗാര്‍ഹിക പീഡന കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയയാളെ 30 വര്‍ഷങ്ങള്‍ക്ക് ശേഷം പിടികൂടി. മാണ്ടാട്, മുട്ടില്‍, തടത്തില്‍ അബൂബക്കറി(60)നെയാണ് കല്‍പ്പറ്റ പോലീസ് മലപ്പുറത്ത് വെച്ച് പിടികൂടിയത്. 1994-ല്‍ ഭാര്യയെ വീട്ടില്‍ വെച്ച് കൈ കൊണ്ട് അടിച്ചും ചവിട്ടിയും ദേഹോപദ്രവം ഏല്‍പിച്ച കേസിലാണ് ഇയാള്‍ ജാമ്യത്തിലിറങ്ങി മുങ്ങിയത്. മലപ്പുറം, ചന്തപറമ്പില്‍ എന്ന സ്ഥലത്ത് മറ്റൊരു വിവാഹം കഴിച്ച് ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഓ എ.യു. ജയപ്രകാശിന്റെ നേതൃത്വത്തില്‍ എസ്.സി.പി.ഒ സാജിദ്, സി.പി.ഒ സാഹിര്‍ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.





Leave a Reply