September 7, 2026

തലപ്പുഴയിൽ ആരോഗ്യ സാന്ത്വനവുമായി പി.എൻ.പണിക്കർ ഫൗണ്ടേഷൻ

0
IMG20180919104641
By ന്യൂസ് വയനാട് ബ്യൂറോ
തലപ്പുഴയിൽ  ആരോഗ്യ സാന്ത്വനവുമായി പി.എൻ.പണിക്കർ ഫൗണ്ടേഷൻ
മാനന്തവാടി: പ്രളയത്തിനുശേഷം ആരോഗ്യ സാന്ത്വനവും   സൗജന്യ മെഡിക്കൽ ക്യാമ്പുമായി പി.എൻ.പണിക്കർ ഫൗണ്ടേഷൻ തലപ്പുഴയിൽ സംഘടിപ്പിച്ച ക്യാമ്പ് തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡന്റ് അനീഷ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു  .പി.എൻ.പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ.ബാലഗോപാൽ  ആമുഖ പ്രഭാഷണം നടത്തി.  നാഷണൽ ഹെൽത്ത് മിഷൻ വയനാട്   ഡി.പി.എം ഡോ.ഡി.  അഭിലാഷ്  മുഖ്യപ്രഭഷണം നടത്തി. ചടങ്ങിൽ തവിഞ്ഞാൽ ഗ്രമ പഞ്ചായത്ത്  മെമ്പർമാരയ എൽസി ജോയ്, എം.ജി. ബാബു, മാനന്തവാടി നഗരസഭ കൗൺസിലർ പി.വി. ജോർജ്,  ക്യാപ്റ്റൻ രാജിവ് നായർ, മുരുകേശൻ, കെ.സജികുമാർ, ഡോ. അജയൻ എന്നിവർ സംസരിച്ചു.മെഡിക്കൽ ക്യാമ്പിന് ഡോ.അഭിലാഷ് ഡി, ഡോ.അനുരാഗ്, ഡോ. കാവ്യ എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീം  നേതൃത്വം നൽകി.പി.എൻ.പണിക്കർ ഫൗണ്ടേഷൻ കോ-  ഓർഡിനേറ്റർമാരയ ഇന്ദിര, ശ്യാമള, അർജുൻ.പി.ജോർജ് തുടങ്ങിയവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തവർക്ക് കമ്പിളികളും വിതരണം ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *