September 6, 2026

പ്രളയാനന്തരം വഴിയോര കച്ചവടക്കാർ നിലനിൽപ്പ് ഭീഷണിയിൽ :സർക്കാർ സഹായം അത്യാവശ്യം.

0
IMG-20180919-WA0040
By ന്യൂസ് വയനാട് ബ്യൂറോ
പ്രളയാനന്തരം അപ്രത്യക്ഷമാകുന്ന വഴിയോര കച്ചവടങ്ങൾ
കൽപ്പറ്റ: പ്രളയാനന്തരം ജില്ലയിലെ വഴിയോര കച്ചവടക്കാരെല്ലാം അടച്ചു പൂട്ടൽ ഭീഷണി  നേരിടുകയാണ്.വയനാട് ജില്ലയിൽ അയ്യായിരത്തിലധികം വഴിയോര കച്ചവടക്കാരുണ്ട്.പ്രധാനമായും തൊഴിലാളികളും സാധാരണക്കാരുമാണ് ഇക്കൂട്ടരുടെ വരുമാനം. എന്നാൽ പ്രളയാനന്തരം ജില്ലയിലെ കാർഷിക മേഖലയുടെ തകർച്ചയും നിർമ്മാണ മേഖലയുടെ സ്തംഭനവും മൂലം തൊഴിലാളികൾക്ക് പണിയില്ലാതായി.   അതിനാൽ തൊഴിലാളികളോ സാധാരണക്കാരോ ഇപ്പോൾ ഇത്തരം  കടകളിലെത്താറില്ല. അതുകൊണ്ട് ജില്ലയിലെ വഴിയോര കച്ചവടക്കാരെല്ലാം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഇപ്പോൾ തന്നെ നിരവധി കടകൾ അടച്ചു പൂട്ടി മറ്റുള്ളവരാകട്ടെ കടുത്ത പ്രതിസന്ധിയിലും. പ്രളയം വിതച്ച വിനാശത്തോടൊപ്പം വിലക്കയറ്റം രൂക്ഷമായതും മറ്റൊരു കാരണമായി ഇവർ പറയുന്നു. ദിവസവും രണ്ടായിരത്തിലധികം രൂപയുടെ കച്ചവടം ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോൾ അതിന്റെ കാൽ ഭാഗം പോലും ലഭിക്കുന്നില്ലെന്ന് കഴിഞ്ഞ മുപ്പത്തിമൂന്ന് വർഷമായി കൽപ്പറ്റയിൽ വഴിയോര കച്ചവടം ചെയ്തു വരുന്ന എമിലി സ്വദേശി ശൈലേന്ദ്രൻ പറഞ്ഞു.പൊതുവെ  മഴ തുടങ്ങിയാൽ ഇത്തരം കച്ചവടത്തിന് അല്പം ഇടിവ് സംഭവിക്കാറുണ്ട്. എന്നാൽ ഇക്കുറി മഴ കനത്തതും തുടർന്നുണ്ടായ പ്രളയ ദുരന്തവും മൂലം മുമ്പെങ്ങുമില്ലാത്തത്ര പ്രതിസന്ധി നേരിടുകയാണ് .പല വഴിയോര കച്ചവടക്കാരും സ്വർണ്ണം പണയം വച്ചും മറ്റുമാണ് ഇപ്പോൾ കച്ചവടം ചെയ്യുന്നതെന്ന് വൈത്തിരി സ്വദേശി ഹനീഫ പറഞ്ഞു. മറ്റ് മേഖലകളിലെ നാശനഷ്ടങ്ങൾക്ക് സർക്കാർ വിവിധ സഹായങ്ങൾ പ്രഖ്യാപിക്കുമ്പോൾ ഇത്തരം ചെറുകിട കച്ചവടക്കാരെയും പരിഗണിക്കണമെന്നാണ് ഇവരുടെ ആവശ്യം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *