കർഷകന്റെ കിടപ്പാടം പിടിച്ചെടുക്കുന്ന ഭീഷണി അവസാനിപ്പിക്കണമെന്ന് കിസാൻ ജനത.
കൽപ്പറ്റ:
കർഷകന്റെ കിടപ്പാടം പിടിച്ചെടുക്കുന്ന ഭീഷണി അവസാനിപ്പിക്കണമെന്ന് കിസാൻ ജനത .
പ്രളയ ശേഷം എല്ലാം നഷ്ടപ്പെട്ട കർഷകരെ സർഫാസി നിയമത്തിന്റെ പേരിൽ ധനകാര്യ സ്ഥാപനങ്ങൾ നോട്ടീസ് അയച്ച് ഭീഷണിപ്പെടുത്തുകയാണെന്ന് കിസാൻ ജനത വയനാട് ജില്ലാ കമ്മിറ്റി ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിന് വിരുദ്ധമായാണ് ബാങ്കുകളുടെ നടപടിയെന്ന് ഭാരവാഹികൾ പറഞ്ഞു. കൃഷിയുടെ യഥാർത്ഥ നഷ്ടം കർഷകരുടെ സഹകരണത്തോടെ കണക്കാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. കനത്ത പ്രളയത്തിൽ കൃഷിയും ജീവനോപാധികളും നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് കർഷകർ. നേരത്തെ പത്രപരസ്യം നൽകിയാണ് സർഫാസി ആക്ട് നടപ്പാക്കിയിരുന്നത്. എന്നാലിപ്പോൾ വക്കീൽ നോട്ടീസ് അയച്ചാണ് കർഷകരെ ഭീഷണിപ്പെടുത്തുന്നത്. കാർഷിക കടങ്ങൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചെങ്കിലും ഇക്കാലയളവിലെ പലിശ ഒഴിവാക്കിയിട്ടില്ല. കർഷക ആത്മഹത്യയിലേക്ക് വയനാടിനെ തള്ളിവിടുന്ന നടപടി അവസാനിപ്പിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. കിസാൻ ജനത സംസ്ഥാന വൈസ് പ്രസിഡണ്ട് എൻ.ഒ.ദേവസ്യ, ജില്ലാ പ്രസിഡണ്ട് വി. പി. വർക്കി, കെ.കെ.രവി, എം.കെ. ബാലൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.





Leave a Reply