നഞ്ചൻകോട് – വയനാട്- നിലമ്പൂർ റെയിൽവേ പാത സ്വപ്നം യാഥാർത്ഥ്യത്തിലേക്ക്
ബത്തേരി: സർവേ അവസാനഘട്ടത്തിലെത്തിയതോടെ നഞ്ചൻകോട് – വയനാട്- നിലമ്പൂർ റെയിൽവേ പാത സ്വപ്നം യാഥാർത്ഥ്യത്തിലേക്ക് നീങ്ങുന്നു. മൂന്നു ഘട്ടങ്ങളിലായി നടത്തിയ സർവേ പൂർത്തിയായിട്ടുണ്ട്. ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ സ്ഥാപനമാണ്
ദക്ഷിണ റെയിൽവേക്കു വേണ്ടി സർവേ നടത്തിയത്. ഉപഗ്രഹം, വ്യോമ മാർഗം, നേരിട്ട് എന്നിങ്ങനെയാണ് സർവെ പൂർത്തീകരിച്ചത്.
ഹെലികോപ്റ്റർ ഉപയോഗിച്ച് ആകാശ സർവേയും, ഉപഗ്രഹ സർവേ, പാത പോകുന്ന സ്ഥലങ്ങളിലൂടെ നേരിട്ടുള്ള സർവേ എന്നിവയാണ് കഴി ഞ്ഞത്. വിശദ പദ്ധതിരേഖ (ഡി പിആർ) പൂർത്തിയായാൽ കേന്ദ്ര റെയിൽവേ ബോർഡിന് കൈമാറും. ഒരു വർഷത്തിനുള്ളിൽ ഡിപിആർ സമർപ്പിക്കുമെന്നാണ് ഏഴ് മാസം മുൻപ് സർവേ തുടങ്ങിയപ്പോൾ അധികൃതർ പറഞ്ഞത്.
നിലമ്പൂരിൽ നിന്നു മേപ്പാടി, ബത്തേരി, ചിക്കബെർഗി വഴി നഞ്ചൻകോട്ടിലെത്തുന്ന പാതയുടെ ദൈർഘ്യം ഏകദേശം 190 കിലോമീറ്ററാണ്. ദൂരവും പാത പോകുന്ന വഴിയും ഡിപിആറിനു ശേഷമേ കൃത്യമാകു. ഡിപിആർ തയാറാകാത്തതിനാൽ ഈ മാ
സം അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിൽ പാത ഉൾപ്പെടുമോ എന്ന് ഉറപ്പില്ല. പിങ്ക് ബുക്കിലും 3000 കോടി രൂപയുടെ റെയിൽവേ പദ്ധതികളിലും മുൻപ് ഉൾപ്പെടുത്തുകയും സർവേ നടപടികൾക്ക് അനുമതി നൽകുകയും ചെയ്ത സാഹചര്യത്തിൽ ബജറ്റിൽ ഉൾപ്പെടുത്താനും സാധ്യത യുണ്ട്. മുൻപത്തേതിൽനിന്നു വ്യത്യസ്തമായി സംസ്ഥാന സർ ക്കാരും അനുകൂല നിലപാടിലെത്തി എന്നാണ് അറിയുന്നത്. മുഖ്യമന്ത്രിയും താൽപര്യമെടുത്തെ
ന്നാണു വിവരം.
കൊച്ചിയിൽ നിന്ന് ബെംഗളൂരജ വിലേക്കുള്ള യാത്രാസമയം ആറ് മണിക്കൂറാണ് കുറയുക. ചരക്കു നീക്കത്തിനും ടൂറിസം വികസനത്തിനും കുതിച്ചു ചാട്ടമുണ്ടാകും. മൈസൂരുവിൽ നിന്ന് കോയമ്പത്തൂരിലേക്കും യാത്ര എളുപ്പമാകും. 6000 കോടി രൂപയെങ്കിലും ചെലവാകുമെന്നാണ് കണക്കു കൂട്ടൽ. മലയിടുക്കുകളിലും വയനാട്, ബന്ദിപ്പൂർ വന്യജീവി സങ്കേതങ്ങളിലും ടണൽ വഴിയാണ് പാത നിർമിക്കുക. പാത വരുന്നതോടെ മലബാർ-മൈസൂർ മേഖലയിലെ വ്യാപാര വാണിജ്യ, ഐ.ടി, ടൂറിസം, വിദ്യാഭ്യാസം ഉൾപ്പെടെയുള്ള മേഖല പുഷ്ഠിപ്പെടും.





Leave a Reply