May 13, 2026

മഴസ്നേഹം’ പുതപ്പും സ്വെറ്ററും വിതരണം ചെയ്തു

0
Img 20240722 Wa00212
By ന്യൂസ് വയനാട് ബ്യൂറോ

 

നിരവിൽപ്പുഴ: വെൽഫയർ ചെയർമാൻ ഇനീഷ്യേയേറ്റീവും,ക്രൈസ്റ്റ് നഗർ സ്കൂൾ ഓൾഡ് സ്റ്റുഡന്റസ് യൂണിയനും ചേർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ ‘മഴസ്നേഹം’ പദ്ധതിയുടെ ഭാഗമായി സൗജന്യമായി പുതപ്പും സ്വെറ്ററും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്തു. തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ കുഞ്ഞോo എ.യു.പി സ്കൂളിലെ ക്യാമ്പിൽ നടന്ന ചടങ്ങിൽ വിതരണോദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.

 

 

തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു മണപ്പാട്ടിൽ ക്യാമ്പ് അംഗങ്ങൾക്കു വേണ്ടി സാധന സാമഗ്രികൾ ഏറ്റുവാങ്ങി.ഡോ. മനു വർഗീസ് മുഖ്യപ്രഭാഷണം നടത്തി.വില്ലേജ് ഓഫീസർ അബ്ദുൽ റഷീദ് സി. കെ, അഭിലാഷ് വി. എസ്,മെഡിക്കൽ ഓഫീസർ ഡോ.ദീപ കെ , ഷിനോജ് കെ, ബാബു പാറയ്ക്കൽ , ഷിജു മാത്യു, സൗദമിനി കെ.സി, ബാസിത് എ തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *