ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് വിവിധ സാധന സാമഗ്രികള്‍ വിതരണം ചെയ്തു
കല്‍പ്പറ്റ: കനത്ത മഴയെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപാര്‍പ്പിച്ചവരെ അഡ്വ. ടി സിദ്ധിഖ് എം എല്‍ എയുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുകയും വിവിധ സാധനസാമഗ്രികള്‍ കൈമാറുകയും ചെയ്തു. പായകള്‍,കമ്പിളിപുതപ്പുകള്‍, ബ്രഡ്, കേക്ക്, പഴം, മുട്ട ഉള്‍പ്പെടെയുള്ള സാധനസാമഗ്രികളാണ് വിവിധ ക്യാമ്പുകളിലെത്തി എം എല്‍ എയുടെ നേതൃത്വത്തില്‍ കൈമാറിയത്.
മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ പറളിക്കുന്ന്, കല്ലുപാടി, തരിയോട്പഞ്ചായത്തിലെ ഗവ. ജി എല്‍ പി എസ്, വെള്ളപ്പള്ളി ഗ്രാമപഞ്ചായത്തിലെ തെക്കുംതറ അമ്മസഹായം യു പി സ്‌കൂള്‍, ആര്‍ സി എല്‍ പി സ്‌കൂള്‍ വെങ്ങപ്പള്ളി, കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കരിങ്കുറ്റി, എച്ച് എ എല്‍ പി സ്‌കൂള്‍ വെണ്ണിയോട്, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ ജി യു പി എസ് കണിയാമ്പറ്റ തുടങ്ങിയ ക്യാമ്പുകളിലാണ് എം എല്‍ എ സന്ദര്‍ശിച്ചത്. ക്യാമ്പ് അംഗങ്ങളുടെ പരാതികളും പ്രശ്‌നങ്ങളും എം എല്‍ എ ചോദിച്ചറിഞ്ഞു.
മഴക്കാലമെത്തിയാല്‍ വിവിധ ആദിവാസി കോളനികളിലേക്ക് വെള്ളം കയറുന്നത് ഒഴിവാക്കാനും, ആളുകളെ യഥാസമയം മാറ്റിതാമസിപ്പിക്കാനും, സുരക്ഷിത സ്ഥലത്തേക്ക് വീടും സൗകര്യവും ഏര്‍പ്പെടുത്തുന്നതിനുള്ള നടപടി സ്വകരിക്കുന്നതിനായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് എം എല്‍ എ പറഞ്ഞു. വിവിധ ക്യാമ്പുകളില്‍ താമസിക്കുന്ന ഗോത്ര വിഭാഗത്തിലെ ആളുകള്‍ പറഞ്ഞ പ്രധാനപരാതികള്‍ ഭൂമി, വീട് എന്നിവയുമായി ബന്ധപ്പെട്ടതായിരുന്നു.
വൈദ്യുതി, കുടിവെള്ള കണക്ഷന്‍ വിഷയങ്ങളും, ഇ ഗ്രാന്റ് ഉള്‍പ്പെടെ ലഭ്യമാകാത്ത വിഷയങ്ങളും പലരും ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങളെല്ലാം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ നേരത്തെ പെടുത്തുകയും നിയമസഭയില്‍ അവതരിപ്പിച്ചതുമാണ്. ഇത്തരം പരാതികള്‍ പരിഹരിക്കാന്‍ ഇനിയും ആവശ്യമായ എല്ലാവിധശ്രമങ്ങളും നടത്തുമെന്നും എം എല്‍ എ ഉറപ്പുനല്‍കി.
Leave a Reply