May 2, 2026

വേലൂക്കര കലാകാരൻമാർക്ക് ഇനി ആഫ്രിക്കൻ വാദ്യോപകരണം 

0
20240723 130339
By ന്യൂസ് വയനാട് ബ്യൂറോ

 

 

മാനന്തവാടി: സ്വന്തമായൊരു ചെണ്ട എന്ന ആഗ്രഹം കയ്യെത്താ ദൂരത്താണെന്ന്‌ കരുതി കല്ലിലും പലകയിലും താളം പിടിച്ച് കൊണ്ടിരുന്ന വേലൂക്കരകുന്ന് സങ്കേതത്തിലെ കലാകാരന്മാർക്ക്

ഡോ.ശ്യാം റോക്ക് ഫൌണ്ടേഷൻ സമ്മാനിച്ച അരലക്ഷം രൂപയുടെ ചെണ്ടകൾ(ഡിജെമ്പേ – ജെംബെ ഡ്രം) വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഗോത്ര വിദ്യാർത്ഥികൾക്ക് വേണ്ടി ഏറ്റുവാങ്ങി.

 

ജുനൈദ് കൈപ്പാണിയുടെയും വാർഡ് മെമ്പർ പി തോമസിന്റെയും കൂടെ

മരത്തടികളിൽ താളം പിടിക്കുന്ന ഗോത്ര വിദ്യാർത്ഥികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിയിൽപ്പെട്ട

ഡോ.ശ്യാം സൂരജാണ് വാദ്യോപകരണങ്ങൾ കൈമാറിയത്.

 

 

കണിയാരം സ്കൂളിൽ നടന്ന സ്‌മൃതി സംഗമം ചടങ്ങിൽ കൈമാറിയ പുതിയ ചെണ്ട ലഭിച്ച സന്തോഷം മണിക്കൂറുകളോളം താളം പിടിച്ച് ആസ്വദിച്ചാണ് വിദ്യാർത്ഥികൾ ആഘോഷിച്ചത്.

 

യൂട്യൂബും മറ്റു സോഷ്യൽ മീഡിയകളെയും ഗുരു സ്ഥാനത്ത് നിർത്തി ചെണ്ടയുടെ ബാലപാഠങ്ങൾ സ്വയം പഠിച്ചെടുത്തവരാണ് വെള്ളമുണ്ട ഡിവിഷൻ പരിധിയിലെ വേലൂക്കരയിലെ ഗോത്ര കൂട്ടുകാർ.

ചെറുപ്പം മുതൽക്കേ ഊരിലെ കുട്ടികൾ കല്ലിലും മരത്തടികളിലും താളം പിടിക്കുന്നത് മാതാപിതാക്കൾ ശ്രദ്ധിച്ചെങ്കിലും പുറത്തുനിന്ന് ചെണ്ട വാങ്ങിച്ചു പഠിപ്പിക്കാനുള്ള സാമ്പത്തിക സ്ഥിതി ഇവർക്കില്ലായിരുന്നു.

എന്നാലും തോറ്റു പിന്മാറാതെ ചെത്തി മിനുക്കിയ കോലുകൾ ഉപയോഗിച്ച് ഇരിക്കാൻ ഉപയോഗിക്കുന്ന പലകയിൽ കൊട്ടി പഠിച്ചു തുടങ്ങി.

 

അവശ്യ ഘട്ടങ്ങളിൽ യൂട്യൂബിന്റെയും മറ്റ് ഇന്റർനെറ്റ് മീഡിയകളുടെയും സാഹചര്യം ഉപയോഗപ്പെടുത്തി. ചെണ്ടയുടെ ബാലപാഠങ്ങൾ സ്വയം പഠിച്ചു തുടങ്ങിയപ്പോൾ കൂടുതൽ അറിയാനും പഠിക്കാനും അവർക്കു താല്പര്യംജനിച്ചു.

നാലു മാസങ്ങൾക്ക് മുൻപ്

വാർഡ് മെമ്പർ പൈനാടത്ത് തോമസിന്റെ കൂടെ വേലൂക്കര ഊര് സന്ദർശിക്കാൻ എത്തിയ സമയം ആവേശം അലതല്ലി ജുനൈദ് കൈപ്പാണി അവരോടൊപ്പം താളം പിടിച്ചത്. അത് ഫേസ്ബുക്കിൽ അദ്ദേഹം പോസ്റ്റുചെയ്യുകയും ചെയ്തു.

ഇതുമായി ബന്ധപ്പെട്ട് ചാനലിൽ വന്ന ന്യൂസ്‌ സ്റ്റോറിയാണ് ശ്യാം സൂരജിന്റെ ശ്രദ്ധയിൽ പെടുന്നത്. പ്രതിഭകളുടെ പ്രകടനം കണ്ട ഡോ.ശ്യാം സൂരജ് വളർന്നു വരുന്ന കലാകാരൻമാരുടെ ആവശ്യവും ആഗ്രഹവും മുഖവിലക്കെടുത്ത് അന്ന് നന്മയുള്ളൊരു വാഗ്ദാനം നൽകിയത്.

 

മാധ്യമ പ്രവർത്തകൻ ഷമീർ മാനന്തവാടിയേയാണ്‌ വാഗ്ദാന വിവരം അറിയിക്കാൻ ശ്യാം സൂരജ് ആദ്യമായി ബന്ധപ്പെടുന്നത്.

അന്താരാഷ്ട്ര നിലവാരത്തിൽ ശോഭിക്കുവാനുള്ള അവസരങ്ങളടക്കം തുടർന്നും വയനാട്ടിലെ ഗോത്ര കലാകാരന്മാർക്ക് ഒരുക്കുവാൻ തന്റെ ഭാഗത്തു നിന്ന് ശ്രമിക്കുമെന്ന് ശ്യാം സൂരജ് പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *