കുട്ടികൾക്ക് ഭക്ഷ്യവിഷബാധ: അന്വേഷണം നടത്തണമെന്ന് യുവമോർച്ച
മാനന്തവാടി: പ്രദേശത്തെ ചില സ്‌കൂളുകള്‍ക്ക് ചുറ്റുമുള്ള കടകളില്‍ നിന്നും കിട്ടുന്ന പാക്കറ്റ് മിഠായി ഉത്പ്പന്നങ്ങള്‍ കഴിച്ച കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതായ പരാതികള്‍ വ്യാപകമായ സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് അധികൃതര്‍ എത്രയും പെട്ടെന്ന് അന്വേഷണം നടത്തി വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് യുവമോര്‍ച്ച മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. യുവമോര്‍ച്ച മാനന്തവാടി മണ്ഡലം പ്രസിഡന്റ് അഖില്‍ കേളോത്ത് അധ്യക്ഷത വഹിച്ചു. ബിജെപി മാനന്തവാടി മണ്ഡലം സെക്രട്ടറി ശ്രീജിത്ത് കണിയാരം സംസാരിച്ചു.





Leave a Reply