June 13, 2026

രാജ്യത്തിന്റെ മതേതര ചട്ടകൂട് നിലനിര്‍ത്താന്‍ ജാഗ്രത പുലര്‍ത്തണം: അഡ്വ. കെ പ്രകാശ് ബാബു

0
20240724 204017
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: രാജ്യത്തിന്റെ മതേതര ചട്ടകൂട് നിലനിര്‍ത്താന്‍ ജാഗ്രത പുലര്‍ത്തണമെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. കെ പ്രകാശ് ബാബു പറഞ്ഞു. പാര്‍ലമെന്റില്‍ ഭൂരുപക്ഷം കുറഞ്ഞ ബിജെപി- ആര്‍എസ്എസ് സഖ്യം കുടില തന്ത്രങ്ങളുമായി ഭിന്നിപ്പുണ്ടാക്കാനുളള ശ്രമങ്ങള്‍ നടത്തി കൊണ്ടിരിക്കും. ഇന്ത്യയിൽ ഇടതുപക്ഷത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്നും തെരഞ്ഞെടുപ്പിലുണ്ടായ പരാജയം താത്കാലികം മാത്രമാണ്. കല്‍പറ്റ എംഎന്‍ സ്മാരകത്തില്‍ ചേര്‍ന്ന സിപിഐ ജില്ലാ ജനറൽ ബോഡി യോഗത്തിൽ ദേശീയ- സംസ്ഥാന കൗൺസിൽ തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യ നിലനിൽക്കണമെങ്കിൽ ഇടതുപക്ഷം ശക്തിപ്പെടേണ്ടതുണ്ട്. രാജ്യത്തിന്റെ ഭാവി ഇടതുപക്ഷത്തിൽത്തന്നെയാണ് ജനങ്ങളുടെ പ്രതീക്ഷ. തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്തി കമ്മ്യൂണിസ്റ്റ് പാർട്ടി അടിസ്ഥാന ഘടകം മുതൽ ശക്തമാക്കാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകും. തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം ഉൾക്കൊണ്ടുകൊണ്ട് ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടുപോകാൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കഴിയും. കേരളത്തിൽ ഉൾപ്പെടെ ജനങ്ങളിലുണ്ടായ അസംതൃപ്തി പരിഹരിച്ച് ജനങ്ങൾക്കൊപ്പം മുന്നേറാനും അതിലൂടെ പാർട്ടിയെ കൂടുതൽ കരുത്തുറ്റതാക്കാനും ഓരോ പാർട്ടി പ്രവർത്തകനും പരിശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു സ്വാഗതം പറഞ്ഞു. സംസ്ഥാന കൗൺസിൽ അംഗം വിജയന്‍ ചെറുകര അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി വി ബാലൻ, സംസ്ഥന കൗൺസിൽ അംഗം പി കെ മൂര്‍ത്തി, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ സി എസ് സ്റ്റാന്‍ലി, പി എം ജോയ് എന്നിവർ സംബന്ധിച്ചു. ജില്ലയിലെ ജില്ലാ-മണ്ഡലം കമ്മിറ്റി അംഗങ്ങൾ, ലോക്കൽ-ബ്രാഞ്ച് സെക്രട്ടറിമാർ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *