കേന്ദ്ര ബജറ്റ് തീർത്തും നിരാശാജനകം: യുവജനതാദൾ (എസ്)
കൽപ്പറ്റ: കേന്ദ്ര ധനകാര്യമന്ത്രി നിർമല സിതാരാമൻ പാർലമെൻ്റിൽ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് തീർത്തും നിരാശാജനകവും ഏകപക്ഷകീയവുമാണന്ന്
യുവജനതാദൾ വയനാട് ജില്ലാ കമ്മറ്റി ആരോപിച്ചു. കേരളത്തെ പൂർണമായി അവഗണിച്ച ബജറ്റാണന്ന് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ച യുവജനതാദൾ (എസ്) സംസ്ഥാന ട്രഷറർ രതീഷ് പാപ്പനംകോട് പറഞ്ഞു.
സംസ്ഥാന ജനറൽ സെക്രട്ടറി നൗഫൽ കാഞ്ഞങ്ങാട് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പ്രസിഡൻ്റ് സൈഫുള്ള വൈത്തിരി അദ്ധ്യക്ഷത വഹിച്ചു. ഉനൈസ് കല്ലൂർ, അമീർ അറക്കൽ , സ്റ്റീവ് കൽപ്പറ്റ സംസാരിച്ചു. അനൂപ് മാത്യൂ സ്വാഗതം ആശംസിച്ചു. നവാസ് കൽപ്പറ്റ നന്ദി പറഞ്ഞു.





Leave a Reply