April 29, 2026

സംസ്ഥാന സബ്ജൂനിയര്‍ നെറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചു

0
IMG_7090
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി:  സംസ്ഥാന നെറ്റ്‌ബോള്‍ അസോസിയേഷന്റെയും വയനാട് ജില്ലാ നെറ്റ്‌ബോള്‍ അസോസിയേഷന്റെയും ആഭിമുഖ്യത്തില്‍ വയനാട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭ എന്നിവയുടെ സഹകരണത്തോടെ 24-ാമത് സംസ്ഥാന സബ്ജൂനിയര്‍ നെറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് ബത്തേരി ഗവണ്‍മെന്റ് സര്‍വ്വജന ഹൈസ്‌കൂളില്‍ വെച്ച് ആരംഭിച്ചു.  ആണ്‍കുട്ടികളുടേയും, പെണ്‍കുട്ടികളുടേയും വിഭാഗങ്ങളിലായി കേരളത്തിലെ 14 ജില്ലകളില്‍ നിന്നായി 450-ഓളം കായികതാരങ്ങള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നു.  ഡോ. പി.ടി. സൈനുദ്ദീന്‍ (പ്രസി ഡന്റ്, കേരള സംസ്ഥാന നെറ്റ് ബോള്‍ അസോസിയേഷന്‍) അഡ്വ. ഖാലിദ് രാജ എന്‍, (പ്രസിഡന്റ്, വയനാട് നെറ്റ് ബോള്‍ അസോസിയേഷന്‍) എന്നിവര്‍ സംയുക്തമായി ചാമ്പ്യന്‍ഷിപ്പിന്റെ പതാക ഉയര്‍ത്തി.  സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍  സലിം കടവന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് എം.മധു അദ്ധ്യക്ഷത വഹിച്ചു.  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി നസീമ ചാമ്പ്യന്‍ഷിപ്പ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.  ബത്തേരി നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ജിഷ ഷാജി, നഗരസഭ ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ. സഹദേവന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.  വാര്‍ഡ് കൗണ്‍സിലര്‍ ഷിഫാനത്ത്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി എ.ടി.ഷണ്‍മുഖന്‍, സര്‍വ്വജന എച്ച്.എസ്.എസ്. പി.ടി.എ. പ്രസിഡണ്ട് ഉമ്മന്‍ കുണ്ടാട്ടില്‍, സര്‍വ്വജന എച്ച്.എസ്.എസ്. പ്രിന്‍സിപ്പാള്‍ കരുണാകരന്‍.എ.കെ, സര്‍വ്വജന എച്ച്.എസ്.എസ്. ഹെഡ്മാസ്റ്റര്‍ മോഹനന്‍.കെ.കെ, യുവജനക്ഷേമ ബോര്‍ഡ് യൂത്ത് കോഡിനേറ്റര്‍ ലിജോ ജോണി, സംസ്ഥാന നെറ്റ് ബോള്‍ അസോസിയേഷന്‍ ട്രഷറര്‍ യു.പി.സാബിറ, ജില്ലാ നെറ്റ് ബോള്‍ അസോസിയേഷന്‍ ട്രഷറര്‍ ദീപ്തി.കെ.എസ്, ജില്ലാ നെറ്റ് ബോള്‍ അസോസിയേഷന്‍ സെക്രട്ടറി ശോഭ.കെ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.  സ്വാഗതസംഘം കണ്‍വീനര്‍ സാജിദ്.എന്‍.സി നന്ദി പറഞ്ഞു.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *