ദ്വാരക ഗവ.എ.യു.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിശ ബാധയേറ്റ സംഭവത്തിൽ സമഗ്ര അന്വേഷണം വേണം -എസ്.എഫ്.ഐ
ദ്വാരക എ.യു.പി സ്കൂളിൽ ഉച്ചഭക്ഷണത്തിൽ ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണം. ഇന്നലെയും ഇന്നുമായി സ്കൂളിൽ നിന്ന് ഉച്ച ഭക്ഷണം കഴിച്ച എഴുപതോളം വിദ്യാർഥികൾക്കാണ് ശാരീരിക അസ്വസ്ഥതയും പനിയും ചർദ്ദിയും അനുഭവപ്പെട്ടത്. 1300 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിൽ ഇത്തരത്തിലൊരു അനാസ്ഥ ഉണ്ടായ സാഹചര്യം പരിശോധിച്ചു ശക്തമായ നടപടി സ്വീകരിക്കണമെന്നും ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും ഈ സംഭവത്തിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇത്തരത്തിലുള്ള വിഷയങ്ങൾ ഉണ്ടാവാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കണമെന്നും എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.





Leave a Reply