April 29, 2026

കഞ്ചാവുമായി യുവാവ് പിടിയില്‍

0
20240727 210137
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: കഞ്ചാവുമായി യുവാവ് പിടിയില്‍. കണ്ണൂര്‍, കൂടാളി, ഫാത്തിമ മന്‍സില്‍, ഫെമിന്‍(39)യാണ് ബത്തേരി എസ്.ഐ കെ. രവിലോചനന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കവറടക്കം 54.37 ഗ്രാം കഞ്ചാവാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിന് സമീപം പോലീസ് വാഹന പരിശോധന നടത്തി വരവേ ഇന്ന് വൈകിട്ടാണ് സംഭവം. ഗുണ്ടല്‍പേട്ട് ഭാഗത്ത് നിന്നും ബത്തേരി ഭാഗത്തേക്ക് നടന്നു വരുകയായിരുന്ന ഇയാള്‍ പോലീസിനെ കണ്ട് പരിഭ്രമിച്ചത് കണ്ട് സംശയം തോന്നി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഡ്രൈവര്‍ എ.എസ.ഐ സുമേഷ്, എസ്.സി.പി.ഒ ഫിറോസ് ഖാന്‍, അനസ്, സ്മിജു, അനില്‍, ഡോണിത്ത് സജി, ഗാവന്‍, സുനില്‍, സതീശന്‍, എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *