വയനാടിന്റെ ടൂറിസം പ്രോത്സാഹനം : അന്തർ സംസ്ഥാന ബുള്ളറ്റ് റാലി ആരംഭിച്ചു
വയനാടിന്റെ ടൂറിസം പ്രോത്സാഹനം : അന്തർ സംസ്ഥാന ബുള്ളറ്റ് റാലി ആരംഭിച്ചു.
കൽപ്പറ്റ:
വയനാടിന്റെ ടൂറിസം മേഖലയുടെ വളർച്ചക്കായി വയനാട് ഡി ടി പി സിയും മറ്റു ടൂറിസം സംഘടനകളും ചേർന്ന് സംഘടിപ്പിക്കുന്ന അന്തർ സംസ്ഥാന ബുള്ളറ്റ് റാലി ആരംഭിച്ചു. വയനാട്ടിൽ നിന്ന് തുടങ്ങി മൈസൂർ-കോയമ്പത്തൂർ- എന്നിവിടങ്ങളിലാണ് മൂന്ന് ദിവസത്തെ ബുള്ളറ്റ് ടെലി. വെള്ളിയാഴ്ച രാവിലെ 9 മണിക്ക് പൂക്കോട് വെച്ച് സബ് കളക്ടർ .ഉമേഷ് എൻ എസ് കെ , എം എൽ എ .സി കെ ശശീന്ദ്രൻ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു.വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറിലധികം പേർ 70 ബൈക്കുകളിലായാണ് യാത്രയിൽ പങ്കെടുക്കുന്നത്. പ്രളയത്തെ തുടർന്ന് വയനാടിന്റെ ടൂറിസം മേഖല പാടെ തകർന്നിരുന്നു. വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും റിസോർട്ടുകളിലും ഹോട്ടലുകളിലും സഞ്ചാരികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഇതിന് പരിഹാരമായി
പ്രളയാനന്തരം വയനാട് സന്ദർശനത്തിന് സുരക്ഷിതമാണ് എന്ന സന്ദേശം ലോകം മുഴുവൻ പ്രചരിപ്പിക്കുന്നതിനാണ് ഇത്തരമൊരു ബൈക്ക് റാലി സംഘടിപ്പിച്ചത്. ഡി.ടി.പി.സി.യോടൊപ്പം വയനാട് ഡെസ്റ്റിനേഷൻ മേക്കേഴ്സ്, മിക്സ് പൾസ് , ബാക്ക് പാക്കേഴ്സ് ,മോട്ടോ ക്രാഫ്റ്റ് എന്നിവരും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ഡി.ടി.പി.സി. മാർക്കറ്റിംഗ് മാനേജർ പ്രവീൺ
, അഡ്വഞ്ചർ ടൂറിസം പ്രവർത്തകനും ഡി.ടി.പി.സി. ജീവനക്കാരനുമായ ലൂക്കാ ഫ്രാൻസിസ് തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകുന്നു.
കൽപ്പറ്റ കലക്ട്രേറ്റിന് മുമ്പിൽ കൽപ്പറ്റ ജൂനിയർ ചേംബറും വിവിധ സംഘടനകളും ചേർന്ന് സ്വീകരണം നൽകി. കൽപ്പറ്റ ജൂനിയർ ചേംബർ പ്രസിഡണ്ട് വി.എം. മനൂപ് , റോയി ജോസഫ് , ഇ.വി.അബ്രാഹം , ടി.എൻ. ശ്രീജിത്ത്, വി. ഷമീർ ,കൃഷ്ണരാജ്, സൂര്യ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.






Leave a Reply