മലപ്പുറം മുതൽ വയനാട് വരെയുള്ള നിർച്ചാലുകളിൽ തിരച്ചിൽ നടത്തും
കൽപ്പറ്റ: ഉരുൾപൊട്ടലിൽ കുതിച്ച് പാഞ്ഞ പുഴ വഴികളിൽ മനുഷ്യർ അകപ്പെട്ടിട്ടുണ്ടോ എന്നറിയാൻ പരിശോധന നടത്തും. മലപ്പുറം ചാലിയാർ മുതൽ വയനാട് ഭാഗത്തേക്കും തിരിച്ചും രണ്ട് സംഘം തിരച്ചിൽ നടത്തും. മലപ്പുറം എസ്.പിയുടെ നേതൃത്വത്തിൽ ചാലിയാറിൽ നിന്നും തിരച്ചിൽ നടത്തും.
അതേ അഞ്ച് സംഘങ്ങളായി ദൗത്യം തുടരുകയാണന്ന്
എഡിജിപി എം.ആർ അജിത് കുമാർ പറഞ്ഞു. മനുഷ്യ സാനിധ്യം മണ്ണിലടിയിലുണ്ടോ എന്നറിയാൻ പോലീസ് സേനയിലെ
ഡോഗ് സ്ക്വാഡ് തിരയും.
കോസ്റ്റ് ഗാഡ്, നേവി ,സൈന്യം, തുടങ്ങിയ കേന്ദ്ര കേരള രക്ഷാ ദൗത്യ സംഘം കൈമെയ് മറുന്നുള്ള പ്രവർത്തനമാണ്. ഇവരോടൊപ്പം വിവിധ സന്നദ്ധ സംഘടന പ്രവർത്തകരും നാട്ടുകാരും രാത്രിയോ പകലോ ഇല്ലാതെ ദൗത്യസംഘം ത്തോടൊപ്പമുണ്ട്.
ചാലിയാറിൽ 60 നടുത്ത് മൃതദേഹങ്ങൾ ലഭിച്ചു.





Leave a Reply