April 29, 2026

പ്രളയക്കെടുതി: 24-ന് മാനന്തവാടിയിലും 25-ന് കൽപ്പറ്റയിലും എസ്.ഡി.പി.ഐ. ഉപവാസ സമരം നടത്തും.

0
IMG_20180921_114800
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: പ്രളയത്തിൽ വ്യാപക നാശങ്ങളുണ്ടായ ജില്ലയുടെ പുനർനിർമ്മാണപ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തണമൊവശ്യപ്പെട്ട്   നടത്തു പ്രക്ഷോഭങ്ങളുടെ ഭാഗമായി   എസ്.ഡി.പി.ഐ. 24-ന് മാനന്തവാടി ഗാന്ധി പാർക്കിലും 25-ന്    കൽപ്പറ്റയിലും  ഉപവാസ സമരം  നടക്കുമെന്ന്  മണ്ഡലം കമ്മിറ്റി ഭാരവാഹികൾ  കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 25-ന്  എച്ച്‌.ഐ.എം.യുപി സ്‌കൂൾ പരിസരത്ത് സംസ്ഥാനകമ്മിറ്റി അംഗം പി .ആർ. കൃഷ്ണൻകുട്ടി  ഉദ്ഘാടനം ചെയ്യും.  വയനാട് ജില്ലയെ ദുരിതബാധിത ജില്ലയായി പ്രഖ്യാപ്പിക്കുക, മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം കാര്യക്ഷമമായി ഉയർത്തുക, പുറമ്പോക്കിൽ വീട് നഷ്ട്ടപ്പെട്ടവർക്കും ഉരുൾപൊട്ടലിൽ ഭൂമി നഷ്ട്ടമായവർക്കും പുനരധിവാസം നടപ്പിലാക്കുക, ജില്ലയിലെ കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുക, നഷ്ട്ടപ്പെട്ട രേഖകൾ ലഭ്യമാക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കുക, തകർന്നു  കിടക്കുന്ന  റോഡുകളും പാലങ്ങളും യുദ്ധകാല അടിസ്ഥാനത്തിൽ പുനർനിർമ്മിക്കുക, കാർഷിക വിളകളുടെ നഷ്ടപരിഹാര വിതരണം ഊർജ്ജിതപ്പെടുത്തുക, ജില്ലയുടെ പുനർ നിർമ്മാണത്തിന് പ്രത്യേക പാക്കേജ് തയ്യാറാക്കി നടപ്പിലാക്കുക, മുറിയിപ്പ് ഇല്ലാതെ ബാണാസുര ഡാം തുറന്ന്  വിട്ട്  ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചവർക്കെതിരെ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയിച്ചാണ് ഉപവാസ സമരം നടത്തുന്നതെന്നും  ഭാരവാഹികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ് സുബൈർ കെ പി, സെക്രട്ടറി  ഷമീർ ആർ കെ, ട്രഷറർ നാസർ സിഎച്ച്, മണ്ഡലം ജോയിന്റ് സെക്രട്ടറി നൗഷീർ ടി.പി എന്നിവർ   പങ്കെടുത്തു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *