കര്‍ഷകരെ സഹായിക്കാന്‍ നടപടിയില്ല; കര്‍ഷക കോണ്‍ഗ്രസ് ധര്‍ണ 29ന്
മുട്ടില്‍: ജില്ലയിലെ കാര്‍ഷികമേഖല പാടെ തകര്‍ന്നിട്ടും കര്‍ഷകര്‍ക്ക് അനുകൂലമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് 29ന് രാവിലെ 10 മണിക്ക് മുട്ടില്‍ കൃഷിഭവന് മുന്നില്‍ കര്‍ഷക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ധര്‍ണ നടത്താന്‍ തീരുമാനിച്ചു. ദുരിതാശ്വാസക്യാംപുകളില്‍ കഴിഞ്ഞവര്‍ക്ക് 10,000 രൂപയും രണ്ടാഴ്ചത്തെ ഭക്ഷണകിറ്റുകളും നല്‍കുമെന്ന് പറഞ്ഞെങ്കിലും അതൊന്നും നല്കാന് ഇതുവരെ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അര്‍ഹരായ പലരും നഷ്ടപരിഹാരപട്ടികയില്‍ നിന്നും പുറത്തായത് അംഗീകരിക്കാനാവില്ല. അടിയന്തരമായി പ്രകൃതിദുരന്തത്തില്‍പ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം. കൂടാതെ കെടുതികളില്പ്പെട്ടവരെ പുനരധിവസിപ്പിക്കാനുള്ള നടപടികളും വേഗത്തിലാക്കണം. പാടെ തകര്‍ന്ന കാര്‍ഷികമേഖലയെ പിടിച്ചുനിര്‍ത്താന്‍ കടങ്ങള്‍ എഴുതിത്തള്ളണമെന്നും മുട്ടിലില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു. കെ പി സി സി അംഗം എന്‍ ഡി അപ്പച്ചന് യോഗം ഉദ്ഘാടനം ചെയ്തു. കര്‍ഷക കോണ്‍ഗ്രസ് ജില്ലാപ്രസിഡന്റ് അഡ്വ. ജോഷി സിറിയക്, കര്‍ഷക കോണ്‍ഗ്രസ്മണ്ഡലം പ്രസിഡന്റ് വേണുഗോപാല്‍ അധ്യക്ഷനായിരുന്നു. ജോയി തൊട്ടിത്തറ, ബാബു പന്നിക്കുഴി, എം ഒ ദേവസ്യ, കെ എല്‍ ജോഷി, കെ പത്മനാഭന്, ചന്ദ്രിക, ടി വി തോമസ്, പി ടി സ്കറിയ, എ വി പൗലോസ്, എ പി ബിജു, എ രവീന്ദ്രന്, ജിഷി സതീഷ്, ഉമ്മര്‍ പൂപ്പറ്റ തുടങ്ങിയവര്‍ സംബന്ധിച്ചു.





Leave a Reply