May 5, 2024

കെ.എസ്.ആർ.ടി.സി. ബസുകൾ പതിവായി സർവീസ് മുടക്കുന്നു: മാനന്തവാടി ഡിപ്പോയിൽ കോൺഗ്രസിന്റെ സമരം ശനിയാഴ്ചയും തുടരും.

0
Img20180921121051

മാനന്തവാടി: 

കെ.എസ്.ആർ.ടി.സി  മാനന്തവാടി ഡിപ്പോയിൽ നിന്ന്  ബസ്സ് സർവ്വീസ് നിർത്തിവെച്ച് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതിൽ പ്രതിഷേധിച്ച്  കോൺഗ്രസ്സ്  പ്രവർത്തകർ  മാനന്തവാടിയിൽ എ.ടി.ഒ. യെയും ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടറെയും ഉപരോധിച്ചു. 

ഡീസൽ ക്ഷാമത്തിന്റെ പേരിൽ മാനന്തവാടി ഡിപ്പോയിലെ സർവ്വീസുകൾ നിർത്തിവെച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് പതിവാകുന്നു. പല സർവ്വിസുകളും റദ്ദാക്കുകയും ഷെഡ്യൂളുകൾ വെട്ടിച്ചുരുക്കിയിരിക്കുകയാണ്.കെ.എസ്.ആർ.ടി.സി.ബസ്സ് മാത്രം ഏക ആശ്രയമായ റൂട്ടുകളിൽ ഒരു സർവ്വീസ് പോലും നടത്താതെ ജനങ്ങളെ വലയ്ക്കുന്ന കാഴ്ചയാണ് കുറച്ച് ദിവസങ്ങളായി കാണുന്നത്. ഡീസലിന്റെ പേര് പറഞ്ഞ് സർവ്വീസുകൾ വെട്ടിച്ചുരുക്കുന്ന നിലപാടിൽ എം.എൽ.എ.ഒ.ആർ.കേളു അടിയന്തര പ്രധാന്യം നൽകി ജനങ്ങൾക്ക് സംവിധാനം പുന:ക്രമീകരിക്കണമെന്നാവശ്യപ്പെട്ടും, മാനന്തവാടി  എ.ടി.ഒ. കെ.എസ്.ആർ.ടി.സി. മാനന്തവാടി ഡിപ്പോയെ തകർക്കാൻ ശ്രമിക്കുന്നു മെന്നാരോപിച്ചും  കോൺഗ്രസ്സ് പ്രവർത്തകർ കെ.എസ്.ആർ.ടി.സി. എ.ടി.ഒ.   ഓഫീസിലേയ്ക്ക് മാർച്ചും, ധർണ്ണയും   നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി എം.ജി ബിജു ഉദ്ഘാടനം ചെയ്തു . എക്കണ്ടി മൊയ്തൂട്ടി അദ്ധ്യക്ഷത വഹിച്ചു.എ.പ്രഭാകരൻ മാസ്റ്റർ, എ.എം.നിശാന്ത്, ഡെന്നിസൺ കണിയാരം, സണ്ണി ചാലിൽ, ജോസ് പാറയ്ക്കൽ, ജോസ് കൈനിക്കുന്നേൽ, പി.കെ.ഹംസ, എം.പി.ശശികുമാർ, മുജീബ് കോടിയോടൻ, ബാബു.എം.ജി, ശശി വാളാട്, പി.ഷംസുദ്ദീൻ, സുഹൈർ സി.എച്ച്, അൻഷാദ് മട്ടമ്മൽ, ഷംസീർ അരണപ്പാറ, ഗിരിഷ് കുമാർ എം.കെ, ശാന്ത, വിപിൻ വിനോദ്, മുനീർ, മിദ് ലാജ്, ശിഖിൽ, റോസമ്മ, എൽസ്സി ജോയി, എൽസ്സി തോമസ് എന്നിവർ നേതൃത്വം നൽകി.മണിക്കുറുകൾ കഴിഞ്ഞ സമരം എ.ടി.ഒ.   യുമായി ചർച്ച നടത്തിയെങ്കിലും ചർച്ച പരാജയപ്പെട്ടു.തുടർന്ന് കോൺഗ്രസ്സ് പ്രവർത്തകർ ലോക്കൽ സർവ്വീസ് നടത്തിയതിനു ശേഷം മതി തൽസ്ഥാനത്തേക്കുള്ള യാത്ര എന്ന് പറഞ്ഞു കൊണ്ട് 4.15 ന്റെ മാനന്തവാടി തിരുവനന്തപുരം ബസ്സ് കെ.എസ്.ആർ.ടി.സി.ഡിപ്പോയിൽ വെച്ച് ഉപരോധിച്ചു.പ്രവർത്തകർ സി.ഐ.മണിയും, എ.ടി.ഒ. യുമായി ചർച്ച നടത്തി. ചർച്ച പരാജയപ്പെട്ടപ്പോൾ  പ്രവർത്തകർ വീണ്ടും ബസ് ഉപരോധിച്ചു. സി.ഐ-മണിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സമരക്കാരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യ്ത് നീക്കി. ജാമ്യത്തിലിറങ്ങിയ പ്രവർത്തകർ മാനന്തവാടി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. സമരം ശനിയാഴ്ചയും     തുടരുമെന്ന് കോൺഗ്രസ്സ് നേതാക്കൾ അറിയിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *