ദുരിതബാധിത മേഘലയിൽ മാതൃകാസേവനവുമായി ആയുർവേദ മെഡിക്കൽ റെപ്രെസെന്ററ്റീവ് അസോസിയേഷൻ
മേപ്പാടി: ഉരുൾപൊട്ടൽ ഉണ്ടായ ദുരന്തബാധിത പ്രദേശങ്ങളിൽ ഡോക്‌ടർമാരോടൊപ്പം ചേർന്ന് സമയോചിതമായ ഇടപെടലുമായി ആയുർവേദ മെഡിക്കൽ റെപ്രസന്റേറ്റീവുകളും സേവന രംഗത്ത് സജീവമായി. വിവിധ ക്യാമ്പുകളിലായി പരിക്കേറ്റവരുടെ പ്രാഥമിക ശുശ്രൂഷയിൽ പങ്കാളികളായി ആയുർവേദ ഡോക്ടർ മാരുടെ കൂടെ വയനാട് ആയുർവേദ മെഡിക്കൽ റെപ്രെസെന്ററ്റീവ് അസോസിയേഷൻ അംഗങ്ങളുമുണ്ടായിരുന്നതായി സംഘടനാനേതൃത്വം പറഞ്ഞു. ജില്ലാ സെക്രട്ടറിയും കോർഡിനേറ്ററുമായ രാജീവ്, പ്രസിഡന്റ് ശ്രീജിത്ത്, ട്രഷറർ അബ്‌ദുൽറഹ്‌മാൻ എന്നിവരുടെ നേതൃത്വത്തിൽ വിനോദ്, അനിൽ, പ്രസാദ്, നൗഷാദ്, ദിപീഷ് എന്നിവരും തുടർന്നുള്ള ദിവസങ്ങളിൽ വയനാട് ജില്ലയിലെ മുഴുവൻ റെപ്രസന്റേറ്റീവുകളും ക്യാമ്പിൽ സജീവമായി.
കേരളത്തിലെ പല ജില്ലകളിൽ നിന്നുള്ള റെപ്രസെന്റേറ്റീവുകൾ മെഡിസിൻ അയച്ചു സഹായിക്കുകയുണ്ടായി. വയനാട്ടിലെ മുഴുവൻ ക്യാമ്പ് കളിലേക്കും ആവശ്യമായ എല്ലാമരുന്നുകളും നേരിട്ട് എത്തിച്ചാണ് ഇവർ മാതൃകയായത്. നിലവിൽ ഇവരുടെ സേവനം ക്യാമ്പ് കളിൽ സജീവമാണ്. ഡോക്ടർമാർ ചികിത്സയും സേവനങ്ങളുമായി ഇവരുടെ കൂടെയുണ്ട്.





Leave a Reply