May 7, 2026

ലഹരിക്കെതിരെ പ്രതിരോധ കോട്ട തീർക്കാൻ പനമരം ജി.എച്ച്.എസ്.എസ്

0
20240812 201449
By ന്യൂസ് വയനാട് ബ്യൂറോ

 

പനമരം : സമൂഹത്തിൽ വിദ്യാർത്ഥികളുടെയും യുവാക്കളുടെയും ഇടയിൽ അധികരിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ പ്രതിരോധക്കോട്ട തീർക്കുവാൻ ലോക യുവജന ദിനത്തിൽ സി എ ഡി എന്ന ലഹരി വിരുദ്ധ സേനയുമായി പനമരം ജിഎച്ച്എസ്എസ് ലെ ചലഞ്ചേഴ്സ് ക്ലബ്ബും ജനമൈത്രി എക്സൈസ് സ്ക്വാഡിൻ്റെയും നേതൃത്വത്തിൽ പ്രതിരോധ സേന രൂപീകരിച്ചു. സ്കൂളുകളിലും ടൗണുകളിലും വീടുകളിലും കേന്ദ്രീകരിച്ച് ലഹരിക്കെതിരെ പോരാടുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ സേന രൂപീകരിച്ചത്. ഇതിന്റെ ആദ്യഘട്ടമായി ഈ സേനയുടെ പ്രവർത്തനങ്ങളെപ്പറ്റി വിമുക്തി വയനാട് ജില്ലാ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ എ ജെ ഷാജി ക്ലാസ് എടുത്തു. ചടങ്ങിൽ പ്രിൻസിപ്പാൾ രമേഷ് കുമാർ പിടിഎ പ്രസിഡണ്ട് കെ ടി സുബൈർ, ഷിംജി ജേക്കബ് ,നൗഫൽ കെ.ടി , മൻസൂർ അലി ,സജിമാത്യു, ,നവാസ്.ടി ,രേഖ കെ എന്നിവർ പങ്കെടുത്തു. ലഹരി വിരുദ്ധ സേനക്കാവശ്യമായ യൂണിഫോം കെയർലൈവ് എംഡി സുഹൈൽ ആണ് കുട്ടികൾക്ക് നൽകിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *