ഇരകൾക്കൊപ്പം നിന്ന വയനാട്ടിലെ സിസ്റ്റർ ലൂസിക്കെതിരെ സന്യാസസഭയുടെ നടപടി: ഇടവക പ്രവർത്തനങ്ങളിൽ നിന്ന് ഒഴിവാക്കി.
കൽപ്പറ്റ: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ സമരം നയിച്ച കന്യാസ്ത്രീകളെ പിന്തുണച്ചതിനും സമരപന്തലിൽ പോയതിനും മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട് പീഡനങ്ങളെക്കുറിച്ച് പ്രതികരിച്ചതിനും സിസ്റ്റർ ലൂസി എഫ്.സി.സി.യെ ഇടവക പ്രവർത്തനങ്ങളിൽ നിന്ന് ഒഴിവാക്കി. സന്യാസ സഭയിൽ നിന്ന് പുറത്താക്കുന്നതിന്റെ ആദ്യ നടപടിയാണിത്.
മാനന്തവാടി രൂപത പരിധിയിൽപ്പെട്ട കാരക്കാമല ഇടവകയിലെ മoത്തിൽ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗ്രേഷൻ സഭാംഗമാണ് സിസ്റ്റർ ലൂസി . കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിൽ ചർച്ചയിലും രണ്ട് ദിവസം സമരപന്തലിലും പോയിരുന്നു. ദ്വാരക സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപികയാണ് എഴുത്തുകാരി കൂടിയായ സിസ്റ്റർ ലൂസി .കഴിഞ്ഞ രണ്ടാഴ്ചയായി തനിക്കെതിരെ സോഷ്യൽ മീഡിയ വഴി അപകീർത്തി പ്രചരണം നടക്കുകയാണന്ന് കാണിച്ച് പോലീസിലും സൈബർ സെല്ലിലും പരാതി നൽകിയിരുന്നു. ഇതിന്റെ അന്വേഷണം നടന്നു വരുന്നതിനിടെയാണ് സിസ്റ്റർ ക്കെതിരെ നടപടി. ഇടവകകാര്യങ്ങളായ സൺഡേ സ്കൂൾ, വിശുദ്ധ കുർബാന നൽകൽ, കെ.സി.വൈ.എം / മിഷൻ ലീഗ് പോലുള്ള സംഘടനകളിലെ പ്രവർത്തനം എന്നിവയിൽ നിന്ന് മാറി നിൽക്കാനാണ് നിർദ്ദേശിച്ചിട്ടുള്ളതെന്നും ഇത് പുറത്താക്കലിന്റെ ആദ്യ നടപടിയാണന്നും താനിതിൽ ഭയക്കുന്നില്ലന്നും കർത്താവിന് വേണ്ടി സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നും സിസ്റ്റർ ലൂസി മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ വഴി തനിക്കെതിരെ നടക്കുന്ന പ്രചരണങ്ങളെ കുറിച്ച് ഫെയ്സ് ബുക്കിൽ എഴുതിയിരുന്നു.: അത് ചുവടെ.
"
സത്യത്തിന് കൂട്ടുനില്ക്കണം.അതിന് വേണ്ടി പൊരുതണം.അപ്പോൾ അഭിപ്രായവ്യത്യാസങ്ങൾ അറിയിക്കാൻ സ്വാതന്ത്രമുള്ള രാജ്യമാണ് നമ്മുടേത്.അല്ലാതെ സത്യം വിജയിക്കും എന്ന് കാണുന്പോൾ ഒരുതരം കൃമികടി ഉണ്ടായിട്ട് വ്യക്തികൾക്കെതിരേ തിരിഞ്ഞ് സോഷ്ൽമീഡിയായിലൂടെ അപകീരത്തിപ്പെടുത്തുകയല്ല വേണ്ടത്.മ൦ത്തിലെ കഞ്ഞി,ചോറ്,തിന്നുന്ന കണക്കുവരെ അവതരിപ്പിച്ച് എന്നെ സത്യത്തിൽനിന്ന് പിന്നോട്ടുവലിക്കാം എന്ന് തെറ്റിദ്ധരിക്കരുത്. വിന്റോ ജോൺ,അബ്രാഹം എൈസക് ജയൻ,മിഥുൻ ആന്റണി,ബെജോ ജോബ് തുടങ്ങിയവർ ജാഗരൂകരായിരിക്കുക.ഇത്തരത്തിലുള്ള സൈബർ ആക്രമണങ്ങൾക്ക് ഇവിടെ നീതിന്യായ വ്യവസ്ഥ ഒപ്പമുണ്ട്.ഇതുവരെ ക്ഷമിച്ചു…ന്ങ്ങൾക്ക് കൂടുതൽ നന്മനേരുന്നു.കാണാം."
സി.ലൂസി കളപ്പുര






Leave a Reply