August 13, 2026

ജില്ലാ ബോക്സിംഗ് ചാമ്പ്യൻഷിപ്പ് ഞായറാഴ്ച മാനന്തവാടി മൈസൂർ റോഡിലെ വയനാട് സ്പോർട്സ് ക്ലബ്ബിൽ.

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ജില്ലാ ബോക്സിംഗ് ചാമ്പ്യൻഷിപ്പ് 100 ലധികം പേർ മത്സരങ്ങളിൽ പങ്കെടുക്കും.. 23 ന് ഞായറാഴ്ച മാനന്തവാടി മൈസൂർ റോഡിലെ വയനാട് സ്പോർട്സ്  ക്ലബ്ബിൽ നടക്കുന്ന വയനാട് ജില്ലാ ബോക്സിംഗ് ചാമ്പ്യൻഷിപ്പ് രാവിലെ 10 മണിക്ക് ഒ.ആർ കേളു എം. എൽ .എ ഉൽഘാടനം ചെയ്യും.. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എം. മധു മുഖ്യാതിഥിയായിരിക്കും. മാനന്തവാടി ഡി .വൈ .എസ് .പി .കെ എം. ദേവസ്യ സമ്മാനദാനം നിർവ്വഹിക്കും.. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് മെൻ ആന്റ് വുമൺ വിഭാഗത്തിൽ  സബ് ജൂനിയർ, ജൂനിയർ, യൂത്ത്, സീനിയർ എന്നിങ്ങനെ 100 ൽ അധികം പേർ മത്സരങ്ങളിൽ പങ്കെടുക്കാൻ പേർ രജിസ്ട്രർ ചെയ്തു… വിജയികൾക്ക് സ്പോർട്സ് കൗൺസിൽ അംഗീകാരമുള്ള സർട്ടിഫിക്കറ്റുകളും മെഡലുകളും വിതരണം ചെയ്യും.. മത്സരാർത്ഥികൾ
കൃത്യ സമയത്ത് എത്തിച്ചേരണമെന്ന് ബോക്സിംഗ് അസോസിയേഷൻ ഭാരവാഹികൾ അഭ്യർത്ഥിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *