സ്നേഹവീട് നിർമ്മാണത്തിന് തുടക്കം
മാനന്തവാടി: മേരിമാതാ ആർട്സ് ആൻഡ് സയൻസ് കോളേജ് എൻഎസ്എസ് യൂണിറ്റ്, കണ്ണൂർ യൂണിവേഴ്സിറ്റി എൻഎസ്എസ് സെൽ, കെ ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ എന്നിവർ സംയുക്തമായി നിർമ്മിക്കുന്ന സ്നേഹവീടിന്റെ തറക്കല്ലിടൽ കർമ്മം മേരി മാതാ കോളേജ് അസ്സോസിയേറ്റ് മാനേജർ റവ.ഫാ. സിബിച്ചൻ ചേലക്കാപ്പള്ളിൽ നിർവ്വഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ.വി.എഫ് സനു, ഡോ.സിജോ എ.കെ, മിഥുൻ ഷാജി, ജിൻസ് ജോസഫ്, ഡോ. ആൽബിൻ മാത്യു, എൻഎസ്എസ് വോളണ്ടിയർമാർ എന്നിവർ സന്നിഹിതരായിരുന്നു.





Leave a Reply