വയനാട് ദുരന്തം റേഷൻ വ്യാപാരികൾ സഹായം നൽകും
കൽപ്പറ്റ:- കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികളുടെ യോഗം കൽപ്പറ്റ എം ജി ടി ടൂറിസ്റ്റ് ഹോമിൽ വെച്ച് വർക്കിംഗ് പ്രസിഡണ്ട് കാടാമ്പുഴ മൂസ യുടെ അധ്യക്ഷതയിൽ ചേർന്നു വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കഷ്ടത അനുഭവിക്കുന്ന കുടുംബങ്ങൾക്ക് പരമാവധി സാമ്പത്തിക സഹായം ചെയ്യുന്നതിന് യോഗം തീരുമാനിച്ചു. ദുരന്ത സ്ഥലവും റേഷൻ വ്യാപാരികളുടെ ഭവനവും അസോസിയേഷൻ നേതാക്കൾ സന്ദർശിച്ചു, വേദന പാക്കേജ് പരിഷ്കരിക്കുക, വാതിൽപ്പടി വിതരണം അടിയന്തരമായി പരിഹരിക്കുക, ജൂലൈ,ആഗസ്ത് മാസത്തെ വ്യാപാരികളുടെ കമ്മീഷൻ തുക ഉടൻ നൽകി ഓണത്തിന് ഒരു മാസത്തെ അഡ്വാൻസ്കൂടി നൽകുക ,കിറ്റ് കമ്മീഷൻ കോടതിയുടെ നിർദ്ദേശപ്രകാരം സെപ്റ്റംബർ 11 നു മുമ്പ് തന്നെ റേഷൻ വ്യാപാരികൾക്ക് നൽകുക, ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ റേഷൻ കടകളിൽ നിന്നും സാമ്പിൾ ശേഖരണം നിർത്തിവെച്ച് എൻ എഫ് എസ എ ഗോഡൗണുകളിൽ നിന്നും ശേഖരിക്കുക, ഉദ്യോഗസ്ഥരുടെ അനാവശ്യമായ കട പരിശോധന നിർത്തിവെക്കുകയും വ്യാപാരികളെ പീഡിപ്പിക്കുന്ന നടപടി ഒഴിവാക്കുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങൾ ഗവൺമെന്റിനോട് ആവശ്യപ്പെട്ടു. യോഗം സംസ്ഥാന ജനറൽ സെക്രട്ടറി കെ ബി ബിജു ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ വി അജിത് കുമാർ സംസ്ഥാന വൈസ് പ്രസിഡൻറ് മാരായ തൈക്കൽ സത്താർ, ശിവദാസ് വേലിക്കാട് ,കളരിക്കൽ ജയപ്രകാശ്, സൈനുദ്ദീൻ കോഴിക്കോട് ,സെക്രട്ടറിമാരായ ജെയിംസ് വാഴക്കാല ,എം ബഷീർ ,കെ സി സോമൻ ,ആർ ഗണേശൻ, സി എം ഇസ്മായിൽ, എം അബൂബക്കർ, എൻ ഐ ഗംഗാധരൻ ,കെ എൻ തങ്കപ്പൻ എന്നിവർ സംസാരിച്ചു





Leave a Reply