May 1, 2026

കൗമാര കായിക കിരീടം നിലനിര്‍ത്തി കാട്ടിക്കുളം

0
site-psd-328
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:32 താരങ്ങളുമായെത്തി 112 പോയിന്റുമായാണ് 15മാത് കൗമാര കായിക മേളയില്‍ ജി.വി.എച്ച്.എസ്.എസ് കാട്ടിക്കുളം കിരീടം നിലനിര്‍ത്തിയത്. 14 സ്വര്‍ണവും 11 വെള്ളിയും ഒന്‍പത് വെങ്കലവുമാണ് കാട്ടിക്കുളത്തിന്റെ താരങ്ങള്‍ നേടിയത്. രണ്ടാം സ്ഥാനത്തെത്തിയ ജി.എച്ച്.എസ്.എസ് മീനങ്ങാടി 14 പോയിന്റുകള്‍ക്ക് പിന്നിലാക്കിയാണ് കാട്ടിക്കുളം ഇത്തവണയും ചാംപ്യന്മാരായത്. അതേസമയം കഴിഞ്ഞവര്‍ഷം നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത മീനങ്ങാടി ഇത്തവണ ഇടക്കിടെ കാട്ടിക്കുളത്തിന് വെല്ലുവിളി ഉയര്‍ത്തിയെങ്കിലും അവസാന ദിനം രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

14 സ്വര്‍ണവും ആറ് വെള്ളിയും 10 വെങ്കലവുമായി 98 പോയിന്റാണ് മീനങ്ങാടി സ്‌കൂള്‍ നേടിയത്. 96 ഇനങ്ങളില്‍ 540 പേര്‍ മത്സരിച്ച മേളയില്‍ ജി.വി.എച്ച്.എസ്.എസ് ആനപ്പാറയ്ക്കാണ് മൂന്നാം സ്ഥാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ടു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ആനപ്പാറ ഏഴ് സ്വര്‍ണവും 10 വെള്ളിയും അഞ്ച് വെങ്കലവും ഉള്‍പ്പെടെ 70 പോയിന്റാണ് നേടിയത്. കഴിഞ്ഞ വര്‍ഷം രണ്ടാം സ്ഥാനം നേടിയിരുന്ന ജി.എച്ച്.എസ്.എസ് കാക്കവയല്‍ ഇത്തവണ 39 പോയിന്റ് മാത്രം നേടി അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. കഴിഞ്ഞ വര്‍ഷത്തെ മൂന്നാം സ്ഥാനക്കാരായിരുന്ന സെന്റ് തോമസ് നടവയലും ഇത്തവണ പിന്നിലായി. 43 പോയിന്റ് നേടിയ നടവയല്‍ നാലാം സ്ഥാനത്താണ്. ജി.എം.ആര്‍.എസ് കല്‍പ്പറ്റ (39), ജി.വി.എച്ച്.എസ്.എസ് മാനന്തവാടി (35), ജി.എച്ച്.എസ് വാരാമ്പറ്റ (27), ജി.എച്ച്.എസ്.എസ് തൃശ്ശിലേരി (22), ജി.എച്ച്.എസ്.എസ് തരിയോട് (15) തുടങ്ങിയ സ്‌കൂളുകളാണ് ആദ്യ പത്ത് സ്ഥാനങ്ങളിലെത്തിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *