കൗമാര കായിക കുതിപ്പ് ;ഇരട്ടിമധുരമായി ഇരട്ട സഹോദരിമാരുടെ മെഡല്‍ നേട്ടം
കല്‍പ്പറ്റ: കൗമാര കായിക കുതിപ്പിന്റെ വേദിയില്‍ ഇരട്ടിമധുരമായി ഇരട്ട സഹോദരിമാരുടെ മെഡല്‍ നേട്ടം. വയനാട് സി.എച്ച്.എസിലെ എന്‍. സിയയും സഹോദരി എന്‍.ദിയയുമാണ് ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ മെഡല്‍ നേടിയത്. എന്‍.സിയയ്ക്കാണ് ഒന്നാം സ്ഥാനം. 12.92 സെക്കന്‍ഡിലാണ് സിയ ഫിനിഷ് ചെയ്തത്. മൂന്നാം സ്ഥാനത്തെത്തിയ ദിയ 13.51 സെക്കന്‍ഡിലാണ് ദൂരം താണ്ടിയത്. മത്സരത്തില്‍ സെന്റ് തോമസ് നടവയലിലെ ഹെലന്‍ ബിജുവിനാണ് രണ്ടാം സ്ഥാനം.
സിയ 100 മീറ്റര്‍ ഹര്‍ഡില്‍സ്, 200 മീറ്റര്‍ ഓട്ടം എന്നിവയിലും ദിയ ലോങ്ങ് ജംമ്പിലും മത്സരിക്കുന്നുണ്ട്.സിയ കഴിഞ്ഞ വര്‍ഷത്തെ മേളയില്‍ ഹര്‍ഡില്‍സ് 100 മീറ്ററില്‍ സ്വര്‍ണവും 200 മീറ്ററില്‍ രണ്ടാം സ്ഥാനവും നേടിയിരുന്നു. താനൂര്‍ നടക്കാവ് സ്വദേശിയാ സഞ്ജയന്‍- ദിവ്യ ദമ്പതിക്കളുടെ മക്കളാണ്.





Leave a Reply