May 1, 2026

അബിദിന്‍ ദേശീയ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമില്‍

0
site-psd-565
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ ഗെയിംസില്‍ വയനാട് ജില്ലയെ പ്രതിനിധീകരിച്ച് ഹാന്‍ഡ് ബോള്‍ മത്സരത്തില്‍ പങ്കെടുത്ത മുട്ടില്‍ ഡബ്ല്യു ഒ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അബിദിന്‍ ദേശീയ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിലേയ്ക്ക് യോഗ്യത നേടി. ലക്കിടി കൂളമീത്തില്‍ വീട്ടില്‍ നിസാര്‍ ദില്‍വെയുടെയും റസ് ലയുടെയും മകനാണ്.

സ്‌കൂള്‍ മാനേജ്‌മെന്റിന്റെയും പി.ടി.എ യുടെയും നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി കായിക അധ്യാപകന്‍മാരായ ആഷിഫ്, മിഥുന്‍ എന്നിവരുടെ കീഴില്‍ പരിശീലനം നടത്തിയാണ് നേട്ടം കൈവരിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *