അവധി ദിനത്തിൽ വീണ്ടും ജില്ലാ കലക്ടർ ആദിവാസികൾക്കൊപ്പം
അവധി ദിനത്തിൽ കോളനി സന്ദർശനവും അവരോടൊപ്പമുള്ള ഒത്തുചേരലും പതിവാക്കിയിരിക്കുകയാണ് വയനാട് കലക്ടർ
കൽപ്പറ്റ:
ഗോത്ര സംസ്കാരത്തിന്റെ ഒരഭിവാജ്യ ഘടകമാണ് ദൈവപ്പുരകൾ. പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ആരാധനാ സമ്പ്രദായത്തിൽ ദൈവപ്പുരകൾക്ക് വളരെയേറെ പ്രാധാന്യമുണ്ട്.
ഈ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് ജില്ലയിലെ കോളനികളിലെ ദൈവപ്പുരകൾ പുനർ നിർമ്മിക്കാൻ നടപടി കൈക്കൊള്ളുന്നു. വിനോദ സഞ്ചാര വകുപ്പിന്റെയും പട്ടികവർഗ്ഗ വികസന വകുപ്പിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക.
ആദ്യ ഘട്ടമായി തിരുമുഖം, നെടിയഞ്ചെരി, കൊങിയമ്പം എന്നീ കോളനികളിലെ ദൈവപ്പുരകൾ ആണ് നവീകരിക്കുക.
തിരുമുഖം കോളനിയിൽ ദൈവപ്പുര പുനർ നിർമ്മാണത്തിനായി ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനു വേണ്ടി ജില്ല കലക്റ്റർ എസ് സുഹാസ് ഐ.എ.എസ് നേരിട്ട് സന്ദർശ്ശനം നടത്തി. ദൈവപ്പുര പുനർ നിർമ്മാണത്തിനായി റ്റൂറിസം വകുപ്പ് എഞ്ചിനീയർ മുഖേന എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും വിശദമായ പ്രൊപ്പോസൽ ഇന്ന് തന്നെ സർക്കാരിലേക്ക് സമർപ്പിക്കുമെന്നും കലക്റ്റർ പറഞ്ഞു. പട്ടിക വർഗ്ഗക്കാരുടെ സാംസ്കാരിക തനിമയും, സവിശേഷ ആവശ്യങ്ങളും പൂർണ്ണമായും സംരക്ഷിച്ചു കൊണ്ടായിരിക്കും നിർമ്മാണം നടത്തുകയെന്നും ജില്ലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച പട്ടികവർഗ്ഗ സൊസൈറ്റിയെ നിർമ്മാണച്ചുമതല ഏൽപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആവേശത്തോടെയാണ് കോളനി വാസികൾ ജില്ലാ കലക്ടറെ വരവേറ്റത്.








Leave a Reply