സൺഡേ സ്കൂൾ ഭദ്രാസന കലോത്സവം 18ന് ‘ മീനങ്ങാടിയിൽ
കൽപറ്റ: മലങ്കര യാക്കോബായ സുറിയാനി സൺഡേ സ്കൂൾ ഭദ്രാസന കലോത്സവം മീനങ്ങാടിയിൽ നടക്കും. ബുധനാഴ്ച മീനങ്ങാടി കത്തിഡ്രൽ ദേവാലയത്തിൽ മൂന്ന് സ്റ്റേജുകളിലാണ് പരിപാടി. വയനാട്, നീലഗിരി ജില്ലകളിൽ നിന്നായി നാനൂറിലേറെ മത്സരാർഥികൾ പെങ്കടുക്കും. യൂനിറ്റ്, മേഖല തലത്തിൽ നിന്ന് വിജയിച്ചവരാണ് ഭദ്രാസന കലോത്സവത്തിലെത്തുക. രാവിലെ 9.30ന് സ്റ്റേജിതര മത്സരങ്ങൾ തുടങ്ങും. 10ന് സ്റ്റേജ് മത്സരങ്ങൾ ആരംഭിക്കും. പരിപാടിയുടെ വിജയത്തിനായി കലോത്സവ കമ്മിറ്റി രൂപീകരിച്ചതായി ഭദ്രാസന ഡയറക്ടർ ടി.വി. സജീഷ്, സെക്രട്ടറി പി.എഫ്. തങ്കച്ചൻ എന്നിവർ അറിയിച്ചു.
Leave a Reply