യുക്തിവാദി സംഘം ജില്ലാ സമ്മേളനം 22 ന്
മാനന്തവാടി: കേരള യുക്തിവാദി സംഘം വയനാട് ജില്ല സാമ്മേളനം ഒക്ടോബര്‍ 22 ന് കല്‍പ്പറ്റ എന്‍ ജി ഒ യൂണിയന്‍ ഹാളില്‍ നടക്കും. രാവിലെ 10 മണിക്ക് പ്രതിനിധി സമ്മേളനം യുക്തിവാദി സംഘം സംസ്ഥാന ജനറല്‍സെക്രട്ടറി ഇരിങ്ങല്‍ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മതഫാസിസത്തിനെതിരെ മാനവ ഐക്യം എന്ന വിഷയത്തില്‍ ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന സെമിനാര്‍ കല്‍പ്പറ്റ മുന്‍സിപ്പല്‍ കൌണ്‍സിലര്‍ വി ഹാരിസ് ഉദ്ഘാടനം ചെയ്യും. ഇരിങ്ങല്‍ കൃഷ്ണന്‍ വിഷയാവതരണം നടത്തും. സംസ്ഥാന സമ്മേളനം ഡിസംബര്‍ 29 മുതല്‍ 31 വരെ തൊടുപുഴയില്‍ നടക്കും.
—





Leave a Reply