December 14, 2025

കുടുംബശ്രീ സ്‌കൂള്‍ എഡിഎസ് തല ആര്‍.പി. പരിശീലനം ഉദ്ഘാടനം ചെയ്തു.

0
02-2-1
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: നഗര സഭ സി.ഡി.എസിന്റെ കീഴിലുള്ള  അയല്‍കൂട്ടങ്ങളില്‍ കുടുംബശ്രീ സകൂള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി എ.ഡി. എസ് തല ആര്‍.പി. പരിശീലത്തിന്റെ ഉദ്ഘാടനം നഗരസഭ  ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍ മാന്‍ എ.പി.ഹമീദ് നിര്‍വ്വഹിച്ചു. കുടുംബശ്രീ പദ്ധതികള്‍ സംബന്ധിച്ച് അറിവ് നല്‍കുന്നതിനോടൊപ്പം ആരോഗ്യം, ശുചിത്വം, മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ള പ്രചരണം, അഴിമതി വിമുക്ത സമൂഹത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍, സദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായുള്ള സംയോജന പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം കുടുംബശ്രീ  സ്‌കൂളിലെ പാഠ്യവിഷയങ്ങളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.സി ഡി എസ് വൈസ് ചെയര്‍പേഴ്‌സണ്‍ സഫിയ അസീസ് അധ്യക്ഷത വഹിച്ചു.കെ.അജിത മുഖ്യ പ്രഭാഷണം നടത്തി, കൗ ണ്‍ സിലര്‍മാരായ ആയിഷ പള്ളിയാല്‍, പി.ആര്‍.ബിന്ദു, അജി ബഷീര്‍, സി.ഡി എസ് മെമ്പര്‍ സെക്രട്ടറി പി.ഷാരിഷ് എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *