മുണ്ടശ്ശേരി, വയലാര്‍, ചെറുകാട് അനുസ്മരണം നാളെ
മാനന്തവാടി: വെള്ളമുണ്ട പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തില്‍ മുണ്ടശ്ശേരി, വയലാര്‍, ചെറുകാട് അനുസ്മരണം ഒക്ടോബര് 28 വൈകുന്നേരം4 ന് വെള്ളമുണ്ട എട്ടേനാലില്‍ നടക്കും. സാദിര്‍ തലപ്പുഴ പരിപാടി ഉദ്ഘാടനം ചെയ്യും. എംമുരളീധരന്‍ അധ്യക്ഷനാകും. പി സുരേഷ് ബാബു അനുസ്മരണ പ്രഭാഷണം നടത്തും. ലൈബ്രറികൌണ്‍സില്‍ നടത്തിയ സര്‍ഗ്ഗോത്സവത്തില്‍ താലൂക്ക്- ജില്ലാതല മത്സരങ്ങളില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികളെ ചടങ്ങില്‍ ആദരിക്കും.കേരളോത്സവത്തില്‍ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് നേടിയ പബ്ലിക് ലൈബ്രറി ടീമംഗങ്ങള്‍ക്ക് സ്വീകരണം നല്‍കും. തുടര്‍ന്ന് വയലാറിന്‍റെ അനശ്വരഗാനങ്ങള്‍ ഉള്‍പ്പെടുത്തിയ 'എല്ലാരും പാടണ്' സംഗീത പരിപാടിയും ഉണ്ടാകും.





Leave a Reply