May 11, 2024

ജനമൈത്രി പോലീസ് സ്ത്രീ സുരക്ഷാ പദ്ധതി: പരിശീലനം തുടങ്ങി

0
28md2


 
മാനന്തവാടി: സ്ത്രീ സുരക്ഷാ ഉറപ്പാക്കാന്‍ മാനന്തവാടി ജനമൈത്രി പോലീസ് നടത്തുന്ന സ്ത്രീ സുരക്ഷാ സ്വയം പ്രതിരോധ പദ്ധതിയുടെ പരിശീലനം തുടങ്ങി. ഒ.ആർ. കേളു എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാനന്തവാടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ മുഴുവന്‍ പേര്‍ക്കും വിംസ് മെഡിക്കല്‍ കോളേജ് ബി.എല്‍.എസ് (ബേസിക് ലൈഫ് സപ്പോര്‍ട്ട്) ടീമിന്റെ പരിശീലനം നല്‍കുന്നതിന്റെ ഉദ്ഘാടനം മാനന്തവാടി ഡിവൈ.എസ്.പി കെ.എം. ദേവസ്യ നിർവഹിച്ചു. മാനന്തവാടി സി.ഐ പി.കെ. മണി അധ്യക്ഷത വഹിച്ചു. 
കൗൺസിലർ ബിജു ജോസഫ് ക്ളാസെടുത്തു. 

പോലീസ് അസോസിയേഷൻ ജില്ലാ ജോ സെക്രട്ടറി ടി.ജെ. സാബു, മാനന്തവാടി നഗരസഭാ കൗൺസിലർ അബ്ദുൾ റഷീദ് പടയൻ, മാനന്തവാടി ടി.ഇ.ഒ കെ. ദിലീപ് കുമാർ, ജനമൈത്രി സമിതിയംഗം എൻ.എം. ഷാജി, ജനമൈത്രി കമ്മ്യൂണിറ്റി റിലേഷൻസ് ഓഫീസർ മാനന്തവാടി അഡീഷണൽ എസ്.ഐ. സി.വി. പ്രകാശൻ എന്നിവർ സംസാരിച്ചു. 

സ്ത്രീകൾക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ തിരിച്ചറിയാനും അതു ചെറുക്കാനും അവരെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതിക്കു രൂപം നല്‍കിയത്. ജില്ലാ വനിതാ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.വി. ഉഷാകുമാരിയുടെ നേതൃത്വത്തില്‍ ആറു മാസം നീണ്ടുനില്‍ക്കുന്ന പരിശീലനമാണ് നല്‍കുക. ആദ്യഘട്ടത്തില്‍ പട്ടികവര്‍ പ്രമോട്ടര്‍മാര്‍ ഉള്‍പ്പെടെ മാനന്തവാടി നഗരസഭ, എടവക ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ട 80 വനിതകള്‍ക്കാണ് പരിശീലനം നല്‍കുന്നത്. മാനന്തവാടി നഗരസഭയിലെ 58- പേരെയും എടവക ഗ്രാമപഞ്ചായത്ത് പരിധിയിലെ 22 പേരെയുമാണ് ആദ്യഘട്ട പരിശീനത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *