സംരംഭ മേഖലയില്‍ പുത്തന്‍ ചുവടുവയ്പായി കുടുംബശ്രീ പദ്ധതി
കല്‍പ്പറ്റ: സൂക്ഷ്മ സംരംഭ മേഖലയില്‍ പുത്തനുണര്‍വ്വ് സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന എസ്.വി.ഇ.പി (സ്റ്റാര്‍'പ് വില്ലേജ് എന്റര്‍പ്രൈസസ് പ്രൊജക്ട്) പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി.സംസ്ഥാനത്ത് ഓരോ ജില്ലയിലെയും ഒരു ബ്ലോക്കില്‍ വീതം നടപ്പാക്കുന്ന പദ്ധതിക്കായി വയനാട്ടില്‍ നിന്നും തെരഞ്ഞെടുത്തത് പനമരം ബ്ലോക്കിനെയാണ്. പനമരം ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ 2000 സംരംഭങ്ങള്‍ ആരംഭിക്കുതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. കൂടാതെ നിലവില്‍ പ്രവര്‍ത്തിക്കുന്ന സംരംഭങ്ങള്‍ക്ക് ആവശ്യമായ പിന്തുണാ സംവിധാനവും ഒരുക്കും. പദ്ധതിക്കായി ഏകദേശം രണ്ടര കോടിയോളം രൂപ അനുവദിക്കും. ആദ്യഘ'ത്തില്‍ ബ്ലോക്കിലെ സംരംഭ സെന്‍സസിനാണ് തുടക്കമായത്. വ്യക്തിഗത, ഗ്രൂപ്പ് സംരംഭങ്ങള്‍ രൂപീകരിച്ച് പരമാവധി കുടുംബങ്ങള്‍ക്ക് ജീവനോപാധി ഒരുക്കുകയാണ് ലക്ഷ്യം. പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി തെരഞ്ഞെടുത്ത മൈക്രോ എന്റര്‍ പ്രൈസസ് കസള്‍'ന്റുമാര്‍ മുഖേനയാണ് സെന്‍സസ് നടത്തുക. ഇതിനായി പ്രത്യേക പരീക്ഷയും അഭിമുഖവും നടത്തി തെരഞ്ഞെടുത്ത29 പേര്‍ക്ക് ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ആവശ്യമായ പരിശീലനം നല്‍കിയിട്ടുണ്ട്.
ആദ്യഘട്ടത്തില്‍ നടത്തുന്ന സെന്‍സസില്‍ പനമരം ബ്ലോക്ക് പരിധിയിലുള്‍പ്പെടുന്ന പനമരം, കണിയാമ്പറ്റ, പൂതാടി, പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ മുഴുവന്‍ വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ എന്നിവയിലെത്തി ഇവര്‍ വിവരങ്ങള്‍ ശേഖരിക്കും. നിലവിലുള്ള സംരംഭങ്ങള്‍ ഏവ, ഇവയില്‍ വിജയസാധ്യതയുള്ളതേത്, തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ശേഖരിക്കുന്നത്. തുടര്‍ന്ന് ഇവ ക്രോഡീകരിച്ച് തെരഞ്ഞെടുത്ത സ്ഥാപനങ്ങളില്‍ വീണ്ടും സര്‍വ്വെ നടത്തി വിശദമായ പദ്ധതി രേഖ (ഡി.പി.ആര്‍) തയ്യാറാക്കി കുടുംബശ്രീ സംസ്ഥാന മിഷനിന്‍ സമര്‍പ്പിക്കും. ആയതിന് അനുമതി ലഭിക്കുന്ന മുറയ്ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കുതിനാണ് ലക്ഷ്യമിടുന്നത്. പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുതിന് 5 പഞ്ചായത്തുകളിലെയും സി.ഡി.എസ് ചെയര്‍പേഴ്‌സമാര്‍ അംഗങ്ങളും കുടുംബശ്രീ എ.ഡി.എം.സി മെമ്പര്‍ സെക്രട്ടറിയുമായി ബ്ലോക്ക്തല കമ്മിറ്റി നിലവില്‍ വരും.





Leave a Reply