കേന്ദ്ര-കേരള സര്‍ക്കാരുകള്‍ ജനങ്ങളെ ദ്രോഹിക്കുന്നതില്‍ മത്സരിക്കുന്നു: ഷാനിമോള്‍ ഉസ്മാന്‍
കല്‍പ്പറ്റ: നോട്ട് അസാധുവാക്കല്‍, ഇന്ധനവില വര്‍ധന, മതേതരത്വത്തിനെതിരായ കടന്നുകയറ്റം, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം എന്നിങ്ങനെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ ദ്രോഹിക്കുവാന്‍ മത്സരിക്കുകയാണെന്ന് കെ പി സി സി രാഷ്ട്രീയകാര്യസമിതിയംഗം ഷാനിമോള്‍ ഉസ്മാന്‍. കല്‍പ്പറ്റയില്‍ നടന്ന മഹിളാകോണ്‍ഗ്രസ് ജില്ലാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഇന്ധനവിലവര്‍ധനവും, ജി എസ് ടിയും മൂലം ജനങ്ങള്‍ ദുരിതത്തിലായിരിക്കുകയാണ്. പാചകവാതകത്തിന്റെ വില വര്‍ധനവിലൂടെ സാധാരണക്കാരായ ജനങ്ങളെ പോലും മോദി സര്‍ക്കാര്‍ ദുരിതത്തിലാക്കിയിരിക്കുകയാണ്. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ ജനങ്ങള്‍ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. കേരളത്തിലെ കാര്യവും മറിച്ചല്ല, കുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധമാര്‍ക്ക് വരെ കേരളത്തില്‍ രക്ഷയില്ലാത്ത സാഹചര്യമാണുള്ളത്. നിയമനടപടികള്‍ സ്വീകരിക്കേണ്ട സര്‍ക്കാരാവട്ടെ ഒന്നും ചെയ്യാത്ത അവസ്ഥയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മഹിളാകോണ്‍ഗ്രസ് ജില്ലാപ്രസിഡന്റ് ചിന്നമ്മ ജോസ് അധ്യക്ഷയായിരുന്നു. ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. മഹിളാകോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിമ റോഷന്‍, കെ സി റോസക്കുട്ടിടീച്ചര്‍, എന്‍ ഡി അപ്പച്ചന്‍, ശോഭനാകുമാരി, പി വി ബാലചന്ദ്രന്‍, സി പി വര്‍ഗീസ്, കെ വി പോക്കര്‍ഹാജി, വി എ മജീദ്, പി പി ആലി, ജി വിജയമ്മ ടീച്ചര്‍, എലിസബത്ത് ടീച്ചര്‍, ശകുന്തള ഷണ്‍മുഖന്‍, മാര്‍ഗരറ്റ് തോമസ്, സരള ഉണ്ണിത്താന്‍, സുജയ വേണുഗോപാല്‍, സി പി പുഷ്പലത, മേരി തോമസ്, ഉഷാ കാവുങ്കല്‍, എ എം ശാന്തകുമാരി എന്നിവര്‍ സംസാരിച്ചു. അഡ്വ. ജി ബബിത, അഡ്വ. എം വേണുഗോപാല്‍ എന്നിവര്‍ ക്ലാസെടുത്തു.





Leave a Reply