സായാഹ്ന ധര്‍ണ നടത്തി

കല്‍പ്പറ്റ: കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ കര്‍ഷകദ്രോഹ നടപടിയില്‍ പ്രതിഷേധിച്ച് സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സായാഹ്ന ധര്‍ന്ന നടത്തി.ജില്ലാ ലീഗ് വൈസ് പ്രസിഡണ്ട് എന്‍ .കെ .റഷീദ് ഉദ്ഘാടനം ചെയ്തു. കര്‍ഷകരുടെ മുഴുവന്‍ കടങ്ങളും എഴുതി തള്ളുക, ജപ്തി നടപടികള്‍ നിര്‍ത്തിവെക്കുക, വന്യമൃഗശല്യം തടയുക, കുഷകര്‍ക്ക് കോടതി നോട്ടീസ് അയക്കുന്നത് നിര്‍ത്തിവെക്കുക, കര്‍ഷകരുടെ കടങ്ങള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിക്കുക,കര്‍ഷകര്‍ക്ക് പലിശരഹിത വായ്പ നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ നടത്തിയത്. സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ വൈസ് പ്രസിഡണ്ട് പൊരളോത്ത് അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ജില്ലാ ലീഗ് വൈസ് പ്രസിഡണ്ട് പി.കെ.അബൂബക്കര്‍, അലവി വടക്കേതില്‍, ടി.പി. അഹമ്മദ് കോയ, മുതിരമായന്‍, ബാവ ചീരാല്‍, പി.കെ.അബ്ദുള്‍അസീസ്, സി.മുഹമ്മദ്, എം.അന്ത്രു ഹാജി, സി.കെ.അബൂബക്കര്‍, സി. മമ്മു ഹാജി എന്നിവര്‍ പ്രസംഗിച്ചു. കെ.പി.എ.ലത്തീഫ്, പി.കെ.മൊയ്തീന്‍ കുട്ടി, ഉസ്മാന്‍, എം.പി.മൊയ്തീന്‍ ഹാജി, കുഞ്ഞൂട്ടി, സി.വി.ഇബ്രാഹിം, മാട്ടുമ്മല്‍ മുഹമ്മദ്, സതീശന്‍, കെ.മമ്മൂട്ടി, പി.ഹംസ, വി.പി.ഹംസ, അലവി, എന്‍.മുഹമ്മദ് അലി, ഇബ്രാഹിം, അസ്ലം തങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply