June 16, 2025

ട്രഷറി നിയന്ത്രണം; സര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണം

0
06-1-1

By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: സംസ്ഥാനത്ത് അപ്രഖ്യാപിത ട്രഷറി നിയന്ത്രണം നടപ്പിലാക്കുന്ന സര്‍ക്കാരിന്റെ ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് കേരള എന്‍ ജി ഒ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഉമാശങ്കര്‍ ആവശ്യപ്പെട്ടു. എന്‍ ജി ഒ അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി ഇന്നു നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായി വയനാട് ജില്ലാ ട്രഷറിയില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക അരാജകത്വം സൃഷ്ടിക്കുന്ന ട്രഷറി അടച്ചുപൂട്ടല്‍ 1999-ല്‍ കേരളത്തില്‍ ഇടതു മുന്നണി അധികാരത്തിലിരിക്കുമ്പോള്‍ ഉണ്ടായിരുന്നു. ക്ഷേമ പെന്‍ഷനുകള്‍, ജീവനക്കാരുടെ ശമ്പളം, പി എഫ് ബില്ലുകള്‍ പോലും പാസ്സാക്കേണ്ടെന്ന് സര്‍ക്കാര്‍ തലത്തില്‍ രഹസ്യ നിര്‍ദ്ദേശം നല്‍കിയതിന്റെ സാഹചര്യം വ്യക്തമാക്കാന്‍ ഗവണ്‍മെന്റ് തയാറാവണമെന്നും ഉമാശങ്കര്‍ പറഞ്ഞു.ടി. അജിത്ത് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് വി.സി.സത്യന്‍, നളിനി ശിവന്‍, ലൈജു ചാക്കോ, കെ. യൂസഫ് എന്നിവര്‍ പ്രസംഗിച്ചു.
മാനന്തവാടി സബ് ട്രഷറിക്ക് മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ജില്ലാ ട്രഷറര്‍ മോബിഷ്.പി തോമസ് ഉദ്ഘാടനം ചെയ്തു. സി.ജി ഷിബു അധ്യക്ഷത വഹിച്ചു .വി.കെ.ശശികുമാര്‍, വി. മനോജ് കെ.ടി ഷാജി, കെ.കെ രമാദേവി, അഷ്‌റഫ് ഖാന്‍, പി.ജി മത്തായി, ബൈജു എം.എ, എന്‍.വി അഗസ്റ്റിന്‍, ഗ്ലെറി സെക്വിര എന്നിവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *