ബാങ്കുകൾ തുടരുന്ന സർഫാസി നടപടികൾ ഉടൻ അവസാനിപ്പിക്കണം ..: എഫ്.ആർ.എഫ്.

കൽപ്പറ്റ: കേരളത്തിലെ കർഷകർക്കെതിരെ ബാങ്കുകൾ തുടരുന്ന സർഫാസി നടപടികൾ ഉടൻ അവസാനിപ്പിക്കണമെന്ന് എഫ്. ആർ.എഫ്. വയനാട് ജില്ലാ ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
വൻകിട കമ്പനികളുടെ വായ്പാ കുടിശിക പിരിച്ചെടുക്കാൻ കേന്ദ്ര ഗവൺമെന്റ് നടപ്പാക്കുന്ന സർഫാസി നിയമം ചെറുകിട നാമമാത്ര കർഷകർക്കെതിരെ പ്രയോഗി ക്കുന്നത് ശരിയല്ല. പത്ത് സെന്റ് മുതൽ സ്ഥലവും വീടുമുള്ള പലർക്കെതിരെയും സർഫാസി പ്രയോഗിക്കുന്നുണ്ട്. അരിഞ്ചേർമല കൈപ്പാട്ടുക്കുന്ന് മഞ്ഞിപുഴ ത്തൊണ്ടിയിൽ എം.ജെ. ഷാജിക്ക് ഈ നിയമപ്രകാരം വയനാട് ജില്ലാ സഹകരണ ബാങ്ക് നോട്ടീസയച്ചിട്ടുണ്ടന്ന് ഭാരവാഹികൾ പറഞ്ഞു. ജപ്തി നടപടികൾ നിർത്തിവെക്കണ മെന്ന് സംസ്ഥാന സർക്കാരിന്റെ നിർദ്ദേശമുണ്ടങ്കിലും ധനകാര്യ സ്ഥാപനങ്ങൾ ഇത് പാലിക്കുന്നില്ല.
സർക്കാർ കർഷകരുടെ കാര്യത്തിൽ അല്പം പോലും ശ്രദ്ധിക്കുന്നില്ലന്നും കർഷകരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് 23-ന് വയനാട് ജില്ലാ സഹകരണ ബാങ്കിന്റെ കൽപ്പറ്റയിലെ ഹെഡ് ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് ഇവർ പറഞ്ഞു. സർഫാസി നടപ്പാക്കാൻ ഒരു കാരണവശാലും അനുവദിക്കില്ലന്നും എന്തു വില കൊടുത്തും ചെറുക്കുമെന്നും ഇവർ മുന്നറിയിപ്പ് നൽകി. സംസ്ഥാന കൺവീനർ എൻ.ജെ. ചാക്കോ ., എ.എൻ. മുകുന്ദൻ, ടി.ഇബ്രാഹിം, വിദ്യാധരൻ വൈദ്യർ, എ.സി.തോമസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Leave a Reply