June 16, 2025

വ്യാജ വികലാംഗ നിയമനം; ഒരാളെ പിരിച്ച് വിട്ടു

0

By ന്യൂസ് വയനാട് ബ്യൂറോ



മാനന്തവാടി: വ്യാജവികലാംഗനെ സർക്കാർ സർവീസിൽ പ്രവേശിച്ച ഒരു ഉദ്യോഗസ്ഥനെ കൂടി സർവീസിൽ നിന്ന് പിരിച്ച് വിട്ടു. കൽപറ്റ ഐടിഡിപി ഒാഫിസിലെ ഒാഫിസ് അറ്റന്റർ ജീവനക്കാരനായ എ. വേണുവിനെയാണ് പിരിച്ച് വിട്ടത്. ഇത് സംബന്ധിച്ച് പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ ഉത്തരവ് പുറത്തിറക്കി.
ഇയാൾക്കെതിരെ വകുപ്പ് തല അന്വേഷണം നേരത്തെ പൂർത്തിയാക്കിയിരുന്നു. വേണു ചെളികേൾക്കാത്തതായി അഭിനയിച്ച് വികലാംഗ സർട്ടിഫിക്കറ്റ് കരസ്ഥമാക്കുകയായിരുന്നെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. വികലാംഗർ
അസോസിയേഷൻ ഒാഫ് ഇന്ത്യ നിയമസഭാ സമിതിക്ക് നൽകിയ പരാതിയെ തുടർന്നാണ് വ്യാജ വികലാംഗർക്കെതിരെ നടപടികൾ ആരംഭിച്ചത്. വനം വകുപ്പിലെയും മണ്ണ് സംരക്ഷണ
വകുപ്പിലെയും എൽഡി ക്ളാർക്കുമാരെ മുൻപ് പിരിച്ച് വിട്ടിരുന്നു. വ്യാജ വികലാംഗ സർട്ടിഫിക്കറ്റുമായി സർവീസൽ തുടരുന്ന 25 ഒാളം പേർക്കെതിരായ നടപടി വിവിധ വകുപ്പുകളുടെ പരിഗണനയിലാണ്. എന്നാൽ ഇക്കാര്യത്തിൽ തുടർ നടപടികൾ ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. സർവീസ് സംഘടനകൾ വ്യാജ വികലാംഗരെ
സംരക്ഷിക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്. 
2008 ലാണ് നിയമസഭാ സമിതി മുൻപാകെ 19 വ്യാജ വികലാംഗർക്കെതിരെ വികലാംഗർ
അസോസിയേഷൻ ഒാഫ് ഇന്ത്യ ജില്ലാ കമ്മിറ്റി രേഖാമൂലം പരാതി നൽകിയത്. അന്നത്തെമാനന്തവാടി എംഎൽഎ കെ.സി. കുഞ്ഞിരാമൻഉൾപ്പെട്ട സമിതി പരാതിയിൽ
നടപടി സ്വീകരിക്കാൻ ഉത്തരിവിട്ടു. ഇവരെ വീണ്ടും മെഡിക്കൽ ബോർഡ് മുൻപാകെ പരിശോധനക്ക് വിധേയമാക്കിയതോടെയാണ് വ്യാജ നിയമനമാണ് നേടിയതെന്ന് തെളിഞ്ഞത്. എന്നാൽ സർവീസ് സംഘനകളുടെ സ്വാധീനത്തിൽ സർവീസിൽ തുടരാനുളള
ശ്രമമാണ് പിന്നീട് വ്യാജവികലാംഗ നിയമനം നേടിയവർ നടത്തിയത്. ഇതിനെതിരെ വികലാംഗ സംഘടനകളും യുവമോർച്ച, യൂത്ത് കോൺഗ്രസ് തുടങ്ങിയ യുവജന സംഘടകളും
പ്രക്ഷോഭമായെത്തി. പരാതി നൽകിയ സംഘടനക്കെതിരെ മാനനഷ്ടകേസും നൽകിയിരുന്നു. വർഷങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇപ്പോഴത്തെ നടപടി. 
സർവീസിൽ ഇപ്പോഴും തുടരുന്ന വ്യാജവികലാംഗരെ പിരിച്ച് വിടണമെന്ന്ആവശ്യപ്പെട്ട് വികലാംഗർ അസോസിയേഷൻ ഒാഫ് ഇന്ത്യ പ്രക്ഷോഭം പുനരാരംഭിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. രാഷ്ട്രീയ ഉദ്യോഗസ്ഥ സ്വാധീനത്തിന്റെ മറവിൽ വ്യാജവികലാംഗ സർട്ടിഫിക്കറ്റുകൾ നൽകിയവർക്കെതിരെയും നടപടി വേണണെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *