വയനാട് ജില്ലാ സഹകരണ ബാങ്കിന് മുമ്പില്‍ എഫ്.ആര്‍.എഫ് ധര്‍ണ്ണ നടത്തി
കല്‍പ്പറ്റ:സര്‍ഫാസി നടപടികള്‍ നിര്‍ത്തിവെക്കണമെന്നും കര്‍ഷകരുടെ കടങ്ങള്‍ എഴുതിതള്ളണമെന്നും ആവശ്യപ്പെട്ട് എഫ്.ആര്‍.എഫ് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ ജില്ലാ സഹകരണ ബാങ്കിന് മുമ്പില്‍ ധര്‍ണ നടത്തി.വന്‍കിടക്കാരുടെ കടങ്ങള്‍ തിരിച്ചു പിടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍ കാലങ്ങളില്‍ ആരംഭിച്ച നടപടികള്‍ സാധാരണ കര്‍ഷകരുടെ ഭൂമി പിടിച്ചെടുക്കാന്‍ നടന്ന ഹീനമായ നടപടികള്‍ ഉപേക്ഷിക്കണമെുന്നും കര്‍ഷകരുടെ കടങ്ങള്‍ ഉപാധികള്‍ ഇല്ലാതെ എഴുതി തള്ളണമെന്ന് ആവശ്യപ്പെട്ടാണ് ധര്‍ണ നടത്തിയത്.സംസ്ഥാന കവീനര്‍ എന്‍.ജെ.ചാക്കോ ഉദ്ഘാടനം ചെയ്തു.എ.എന്‍.മുകുന്ദന്‍ അധ്യക്ഷത വഹിച്ചു.എ.സി.തോമസ് സ്വാഗതം പറഞ്ഞു.ടി.ഇബ്രാഹിം,ഒ.ആര്‍.വിജയന്‍,സി.അയ്യപ്പന്‍,കെ.സുശീല,സ്വപ്‌ന ആന്റണി,,ബാബു ഗംഗാധരന്‍,എസ്.ആര്‍.വിദ്ധ്യാധരന്‍ വൈദ്യര്‍ എന്നിവര്‍ സംസാരിച്ചു.






Leave a Reply