വയനാടൻ നേന്ത്രക്കായക്ക് നല്ല കാലം വരുന്നു .: ബ്രാൻഡ് ചെയ്യാനൊരുങ്ങി വി.എഫ്.പി.സി.കെ.: കർഷകർക്ക് പരിശീലനം തുടങ്ങി.
കൽപ്പറ്റ: വയനാടൻ നേന്ത്രക്കായക്ക് നല്ല കാലം വരുന്നു .കർഷകർ ഉല്പാദിപ്പിക്കുന്ന ഏത്തക്ക നല്ല രീതിയിൽ പായ്ക്ക് ചെയ്ത് വിപണിയിൽ എത്തിക്കുന്നതിനും ബ്രാൻഡ് ചെയ്യുന്നതിനും വി.എഫ്.പി.സി.കെ. ശ്രമം തുടങ്ങി. ഇതിന്റെ ആദ്യപടിയായി കർഷകർക്ക് പരിശീലനം തുടങ്ങി.
കേരളത്തിൽ ഏറ്റവും കൂടുതൽ നേന്ത്രക്കായ ഉല്പാദിപ്പിക്കുന്ന ജില്ലകളിലൊന്നാണ് വയനാട് .അമിതമായ രാസവള കീടനാശിനി പ്രയോഗം മൂലം ചില ദുഷ്പേരുകളും മാർക്കറ്റ് ബഹിഷ്കരണവും ഉണ്ടാകാറുണ്ട്. കൂടാതെ വിളവെടുപ്പ് സമയത്തെ ശ്രദ്ധ കുറവ് മൂലം പതിനഞ്ച് ശതമാനത്തോളം വരുമാന നഷ്ടവും ഉണ്ടാകാറുണ്ട്. അതിനും പുറമെ ശക്തമായ കാറ്റിലും മഴയിലും വാഴ കൃഷിക്കുണ്ടാകുന്ന നഷ്ടവും കാരണം കർഷകർ വലിയ പ്രതിസന്ധിയിലാവുന്നു. ഇതിൽ നിന്നും കർഷകരെ രക്ഷപ്പെടുത്തുന്നതിനാണ് സംസ്ഥാന സർക്കാരിന് കീഴിലെ വെജിറ്റബിൾ ആൻറ് ഫ്രൂട്ട്സ് പ്രൊമോഷൻ കേരളയുടെ നേതൃത്വത്തിൽ പുതിയ ഇടപെടൽ നടത്തുന്നത്.
കൃഷി രീതിയിലും വിളവെടുപ്പിലും വിപണനത്തിലും ഇപ്പോൾ സ്വീകരിച്ച് വരുന്ന പരമ്പരാഗത രീതിക്ക് മാറ്റം വരുത്തുകയാണ് ആദ്യപടി.വിളവെടുപ്പിന് ശേഷം കമ്മനയിലെ പായ്ക്ക് ഹൗസിലെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി മികച്ച നിലവാരത്തിൽ ആധുനിക രീതിയിൽ പായ്ക്ക് ചെയ്ത് നൽകും. പായ്ക്ക് ചെയ്ത വാഴക്ക വി.എഫ്.പി.സി.കെ. വഴി വിപണി ഒരുക്കി കൊടുക്കും. നേരിട്ട് വിപണനത്തിന് ശ്രമിക്കുന്ന കർഷക കൂട്ടായ്മകൾക്കും ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കും.
പ്രതിവർഷം 400 കോടി രൂപയുടെ വിറ്റുവരവുള്ള സ്ഥാപനമാണ് വി.എഫ്.പി.സി.കെ.40 ലക്ഷം രൂപ വാർഷിക വരുമാനമുള്ള കർഷകർ പ്ര പി.എഫ്.പി പി.കെ.ക്ക് കീഴിലുണ്ട്. കർഷകരിൽ നിന്ന് ഉല്പന്നങ്ങൾ ശേഖരിച്ച് തളിർ എന്ന ബ്രാൻഡിൽ വില്പന നടത്താനൊരുക്കുകയാണ് .ആദ്യ വിപണന കേന്ദ്രം ഡിസംബർ 19-ന് കൊട്ടാരക്കരയിൽ ആരംഭിക്കും. ഓരോ ജില്ലയിൽ നിന്നും ഉല്പാദനം കൂടുതലുള്ള ഉല്പന്നങ്ങളായിരിക്കും ശേഖരിക്കുക. വയനാട്ടിൽ നിന്ന് നേന്ത്രക്കായ തളിർ ബ്രാൻഡിൽ വില്പന നടത്തുമെന്ന് വി.എഫ്.പി.സി.കെ. ഡയറക്ടർ അജു ജോൺ പറഞ്ഞു.
മൂല്യവർദ്ധിത ഉല്പന്നക്കൾക്ക് മുൻഗണന നൽകും. ഓരോ ഉല്പന്നത്തിൽ നിന്നും ഒന്നിലധികം മൂല്യവർദ്ധിത ഉല്പന്നക്കാൾ നിർമ്മിക്കുന്നതിനും വിപണനം നടത്തുന്നതിനും നേതൃത്വം നൽകും. നേന്ത്രക്കായയിൽ ചിപ്സ് പോലെ ബേബി ഫുഡും നിർമ്മിക്കുന്നതിന് പദ്ധതിയുണ്ട്. കർഷകർക്ക് സ്വന്തമായി ഈ മേഖലയിൽ സംരംഭങ്ങൾ തുടങ്ങാം. വിഷരഹിതമായ നേത്രക്കായ കർഷകർ ഉല്പാദിപ്പിച്ചാൽ അതിന് വി.എഫ്.പി .സി.കെ.യുടെ നേതൃത്വത്തിൽ അന്തർദേശീയ തലത്തിൽ പ്രചാരം നൽകും. വാഴക്കക്ക് നിലവിൽ ലഭിക്കുന്നതിന്റെ ഇരട്ടി വില ലഭിക്കുന്ന തരത്തിലാണ് പദ്ധതിയെന്നും അജു ജോൺ പറഞ്ഞു.
ഇക്കാര്യങ്ങളിൽ കർഷകർക്ക് ബോധവൽക്കരണം നൽകുന്നതിന്റെ ആദ്യപടിയായി കൽപ്പറ്റയിൽ തിരഞ്ഞെടുത്തവർക്കായി പരിശീലനം നൽകി. പരിപാടി വി .എഫ് .പി .സി.കെ. ഡയറക്ടർ അജു ജോൺ ഉദ്ഘാടനം ചെയ്തു. ജില്ലാ മാനേജർ ജയരാജ് ജോസഫ് അധ്യക്ഷത വഹിച്ചു. സിന്ധു എസ്. നാരായണൻ , ഡോ: സഫിയ എന്നിവർ ക്ലാസ്സെടുത്തു. ഫാം ഇൻഫർമേഷൻ ബ്യൂറോ ഉപദേശക സമിതി അംഗം സി.ഡി.സുനീഷ് പ്രസംഗിച്ചു.






Leave a Reply