January 19, 2026

കുറുവ ദ്വീപ് അടച്ചു പൂട്ടാനുള്ള നീക്കം ഉപേക്ഷിക്കണം.ഐ.എൻ.ടി.യു.സി.

0
20171128_150304
By ന്യൂസ് വയനാട് ബ്യൂറോ
കുറുവ ദ്വീപ് അടച്ച് പൂട്ടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഐ.എൻ.ടി.യു.സി മാനന്തവാടി മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.സമ്മേളനത്തോടനുബന്ധിച്ച് കെ.പി.സി.സി  അംഗമായി തിരഞ്ഞെടുക്കപ്പെട്ട പി.പി.ആലിക്ക് സ്വീകരണവും നൽകി

നിരവധി തൊഴിലാളികളുടെ ജീവിത മാർഗ്ഗം നഷ്ടടപ്പെടുത്താൻ ശ്രമിക്കുന്ന നീക്കം ഉപേക്ഷിക്കണം സീസൺ സമയങ്ങളിൽ മൂവായിരം പേരെ വരെ എത്തുന്ന കുറവാ ദ്വീപിൽ സഞ്ചാരികൾക്ക് നിയന്ത്രണമേർപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരങ്ങൾക്ക് രൂപം നൽകുമെന്നും സമ്മേളനം തീരുമാനിച്ചു.അഡ്വ:എൻ.കെ.വർഗ്ഗീസ് സമ്മേളനം  ഉദ്ഘാഘാടനം ചെയ്തു കെ.പി.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു, ടി.എ.റെജി, പി.ഷംസുദീൻ, എ.എം.നിഷാന്ത്, മുജീബ് കോടിയോടൻ, എം.പി.ശശികുമാർ ,എ സുനിൽകുമാർ, ബേബി തുരുത്തേൽ തുടങ്ങിയവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *