January 19, 2026

വയനാട്ടിലെ കാര്‍ഷിക പ്രതിസന്ധി; കര്‍ഷക സംരക്ഷണ സമിതി പ്രത്യക്ഷ സമരത്തിലേക്ക്

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കാര്‍ഷിക പ്രതിസന്ധി രൂക്ഷമായത് 90 ശതമാനം വരുന്ന വയനാടന്‍ കര്‍ഷകരെ ആത്മഹത്യയുടെ വക്കില്‍ എത്തിച്ചിരിക്കുകയാണെന്ന് കര്‍ഷക സംരക്ഷണ സമിതി വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. അതിരൂക്ഷമായ വരള്‍ച്ച മൂന്ന് വര്‍ഷക്കാലമായി ജില്ലയിലെ കാര്‍ഷിക മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വിലത്തകര്‍ച്ച, വിളകളുടെ ഉല്‍പ്പാദനക്കുറവ്, വന്യമൃഗശല്യംകാരണം സംഭവിക്കുന്ന കാര്‍ഷികമേഖലയിലെ നഷ്ടം, കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍, അശാസ്ത്രീയമായ ജിഎസ്ടി നടപ്പാക്കല്‍ എന്നിവ കാര്‍ഷിക മേഖലയുടെ നട്ടെല്ല് ഒടിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്ന കര്‍ഷക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിവ കര്‍ഷകരുടെ കൈകളില്‍ എത്തുന്നില്ല. ഇക്കാരണങ്ങളാല്‍ കര്‍ഷകര്‍ നിത്യവൃത്തിക്ക് പോലും വകയില്ലാതെ പ്രയാസപ്പെടുകയാണ്. 
എസ്ബിഐ അടക്കമുള്ള ദേശസാല്‍കൃത ബാങ്കുകള്‍ കോര്‍പറേറ്റുകളുടെ കോടിക്കണക്കിന് വരുന്ന വായ്പകള്‍ നിഷ്‌ക്രിയ ആസ്തിയില്‍ ഉള്‍പ്പെടുത്തി എഴുതിത്തള്ളുകയും പാവപ്പെട്ട കര്‍ഷകരുടെ കടങ്ങള്‍ തിരിച്ചുപിടിക്കാന്‍ ജപ്തി നടപടികളും സര്‍ഫാസി നിയമങ്ങളും ഉപയോഗിക്കുകയും ചെയ്ത് കര്‍ഷകരെ പീഡിപ്പിക്കുകയാണ്. ജില്ലയുടെ പ്രത്യേക പരിതസ്ഥിതി പരിഗണിച്ച് ദുരിത ബാധിത ജില്ലയായി വയനാടിനെ പ്രഖ്യാപിക്കുകയും കര്‍ഷകരുടെ മുഴുവന്‍ വായ്പകളും ആശ്രിതരുടെ വിദ്യാഭ്യാസ വായ്പകളുടെ മുഴുവന്‍ പലിശയും എഴുതി തള്ളി മൂന്ന് വര്‍ഷത്തേക്ക് മൊട്ടോറിയം പ്രഖ്യാപിക്കണം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കര്‍ഷക സംരക്ഷണ സമിതി മുഖ്യമന്ത്രിക്കും കളക്ടര്‍ക്കും ജില്ലാ ജോയി6് രജിസ്ട്രാര്‍്കകും നിവേദനം നല്‍കി. 
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മുദ്ര വായ്പ്പകള്‍, പാവപ്പെട്ടവര്‍ക്കായി രൂപീകരിച്ച ആറ് ലക്ഷം രൂപയുടെ ആവാസ് യോജന വായ്പകള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കാതെ ബാങ്കുകള്‍ ജനവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുകയാണ്. ഇതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കണം. മുന്‍കാലങ്ങളില്‍ കാര്‍ഷിക പ്രതിസന്ധികാരണം ഏറ്റവും കൂടുതല്‍ ആത്മഹത്യ നടന്ന കേരളത്തിലെ ഏക ജില്ല വയനാടാണ്. വയനാടിനെ വീണ്ടും ശവപ്പറമ്പാക്കിമാറ്റാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് 18ന് രാവിലെ 11ന് കളക്ടറേറ്റിന് മുമ്പില്‍ കര്‍ഷക സംരക്ഷണ സമിതി സൂചന സത്യാഗ്രഹസമരം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ എന്‍സിപി സംസ്ഥാന സമിതി അംഗം സി.എന്‍. ശിവരാമന്‍, തെക്കേടത്ത് മുഹമ്മദ്, സംരക്ഷണ സമിതി ജില്ല ചെയര്‍മാന്‍ കെ. കുഞ്ഞികണ്ണന്‍, ജനറല്‍ സെക്രട്ടറി കെ.കെ. രാജന്‍, എന്‍സിപി ജില്ലാ സെക്രട്ടറി വന്ദന ഷാജു എന്നിവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *