November 15, 2025

കടുവയുടെ ആക്രമണത്തിൽ പശു ചത്തു

0

By ന്യൂസ് വയനാട് ബ്യൂറോ

കാട്ടിക്കുളം: കടുവയുടെ ആക്രമണത്തിൽ പശു ചത്തു. ബാവലി പായ്മൂല സുരേഷിന്റെ എട്ട് മാസം ഗർഭിണിയായ പശുവിനെയാണ് കടുവ കൊന്നത് . വ്യാഴാഴ്ച വൈകുന്നേരം 7 മണിയോടെ സമീപത്തെ വനത്തിൽ നിന്നും എത്തിയ കടുവ വീടിന് സമീപത്തെ തൊഴുത്തിൽ കെട്ടിയിരുന്ന പശുവിനെ ആക്രമിച്ച് കൊല്ലുകയായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു . ബാവലിയിലും പരിസര പ്രദേശങ്ങളായ ചാണമംഗലം, തോണിക്കടവ് തുടങ്ങിയ സ്ഥലങ്ങളിൽ വന്യമൃഗശല്യം രൂക്ഷമാണെന്നും കടുവ , ആന, പന്നി തുടങ്ങിയവ ജനവാസ കേന്ദ്രത്തിൽ ഇറങ്ങുന്നത് പതിവാണെന്നും പ്രദേശവാസികൾ പറഞ്ഞു. ദിവസങ്ങൾക്ക് മുന്നേയും ഈ പ്രദേശങ്ങളിൽ വന്യമൃഗാക്രമണം നടന്നിരുന്നു.  ബേഗൂർ റെയ്ഞ്ചിലെ വനപാലകർ സംഭവസ്ഥലത്തെത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *