February 18, 2026

മുത്തങ്ങയിൽ അരക്കോടിയിലധികം കള്ളപ്പണം പിടിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
മുത്തങ്ങയിൽ പിടികൂടിയത് 59 ലക്ഷത്തി 91 ആയിരം രൂപ
ബത്തേരി: മുത്തങ്ങയിൽ വാഹന പരിശോധനക്കിടെ പോലീസ് പിടികൂടിയത് 59 ലക്ഷത്തി 91 ആയിരം രൂപ. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെ എസ്.ഐ.മണിയും സംഘവുമാണ് കർണ്ണാടകയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറിൽ നിന്നും രേഖകളില്ലാതെ കടത്തിയ പണം പിടികൂടിയത്.സംഭവത്തിൽ കൊടുവള്ളി സ്വദേശി കയ്യേരികുന്ന്മാൻ വീട്ടിൽ മുഹമ്മദ്(51), കൊടുവള്ളി നരിക്കുന്ന് മുഹമ്മദ് ഷാഹിദ്(28) എന്നിവരെയും ഇവർ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു.ഇരുവരെയും പിന്നീട് കോടതിയിൽ ഹാജരാക്കി. ചൊവ്വാഴ്ച മുത്തങ്ങ എക്സൈസ് അധികൃതരും രേഖകളില്ലാതെ കടത്തിയ 20 ലക്ഷത്തോളം രൂപയുമായി മീനങ്ങാടി സ്വദേശികളായ രണ്ട് പേരെ പിടികൂടിയിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *